വിവിധ ജില്ലകളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുന്നത് കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയല്ലെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷ്ണർ പറഞ്ഞു. കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ കൗശിഗൻ (ഇടത്)
ഹൈലൈറ്റ്:
- മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല
- മേഘസ്ഫോടനം ഉണ്ടായിട്ടില്ല
- മുന്നറിയിപ്പ് നൽകുന്നത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വിടി ബൽറാം അടക്കം നാല് വൈസ് പ്രസിഡന്റുമാര്‍; എവി ഗോപിനാഥിന് സ്ഥാനമില്ല; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുന്നത് കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയല്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണെന്നും കൗശിഗൻ പറഞ്ഞു- ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. നദികളിൽ വെള്ളം ഉയർന്നാൽ എവിടെയൊക്കെ വെള്ളം കയറുമെന്ന് സർക്കാർ പഠിച്ചിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രളയത്തെ പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻ പരാജയമാണെന്ന് സതീശൻ ആരോപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായ ശേഷം ഉച്ചയ്ക്ക് ഒരുമണിക്കാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതെന്നാണ് സതീശന്റെ ആരോപണം.
ദുരിതാശ്വാസ ക്യാമ്പുകളിൽ വാക്സിനേഷൻ നൽകാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്
എന്നാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില ഘട്ടങ്ങളിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ തുറന്നു സമ്മതിച്ചിരുന്നു. പ്രതിസന്ധി ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതല്ലെന്നും സാങ്കേതികവിദ്യക്ക് അത്രത്തോളം മാത്രമേ എത്താൻ സാധിച്ചുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾക്ക് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങൾ ഉന്നയിക്കുന്നത് കാര്യങ്ങൾ ശരിയായി നടത്തുന്നതിനാകണം. നിര്‍ഭാഗ്യവശാൽ അതല്ല നടക്കുന്നതെന്നും ദുരന്തനിവാരണ സംവിധാനം തന്നെ ദുരന്തമായെന്ന വിമര്‍ശനം പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടർമാരുടെ കയ്യക്ഷരം ശരിയാകുന്നില്ല, കുറിപ്പടിയിൽ ആകെ പ്രശ്നം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : a kaushikan ias on kerala rain alert
Malayalam News from malayalam.samayam.com, TIL Network