നമ്മുടെ ഭക്ഷണശീലങ്ങളിലെ ഏറ്റവും മോശമായ ഒരു രീതിയാണ് രാത്രി വൈകി കഴിക്കുന്നത്. കൃത്യ സമയത്ത് രാത്രി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. നേരത്തെ രാത്രിഭക്ഷണം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
അത്താഴം നേരത്തെ കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല!
ഹൈലൈറ്റ്:
- രാത്രിഭക്ഷണം വൈകുന്നത് അനാരോഗ്യകരമായ ശീലം
- അത്താഴം നേരത്തെ കഴിച്ചാൽ ഈ ഗുണങ്ങൾ
അത്താഴം വളരെ കുറച്ച് കഴിക്കണം എന്നാണ് പറയാറുള്ളത്. അതുപോലെ തന്നെ പ്രധാനമാണ് രാത്രി ഭക്ഷണം കഴിക്കുന്ന സമയവും. എന്നാൽ നമ്മുടെ തിരക്കിട്ട ജീവിതശൈലിയിൽ പലരും ഇത് അവഗണിക്കുകയാണ് പതിവ്. പലരും ചിലപ്പോ കിടക്കുന്നതിന് തൊട്ട് മുമ്പാകും ഭക്ഷണം കഴിക്കുന്നത് പോലും.
വൈകി അത്താഴം കഴിക്കുന്നത് അത്ര നല്ല ശീലമല്ല. വൈകുന്നേരം ഏഴ് – ഏഴര മണിക്കകം ഒരാൾ അത്താഴം കഴിക്കണം. നേരത്തെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങൾ സൃഷ്ടിക്കും.
ഒരു ദിവസത്തെ അവസാന ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ആരോഗ്യത്തിന് നിർണ്ണായകമാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുന്നു.
മെച്ചപ്പെട്ട ദഹനത്തിന്
നിങ്ങളുടെ ഉറങ്ങുന്ന സമയവും അത്താഴ സമയവും തമ്മിൽ കൃത്യമായ അകലം നിലനിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കേണ്ടതുണ്ട്. കഴിച്ച ഉടനെ ഉറങ്ങാൻ കിടന്നാൽ ഭക്ഷണം ശരിയായി ദഹനം ചെയ്യപ്പെടില്ല. ഇത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വീക്കം എന്നിവയ്ക്ക് കാരണമാകും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി എരിച്ച് കളയാൻ സഹായിക്കില്ല. പകരം ഇത് ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് സഹായിക്കുന്നു.
വണ്ണം കുറയ്ക്കണോ? ‘നോ’ പറയൂ ഈ തെറ്റായ ശീലങ്ങളോട്
പ്രമേഹ സാധ്യതയ്ക്കെതിരെ
ശരീരത്തിന് ഇൻസുലിൻ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉടലെടുക്കുന്നത്. കൃത്യസമയത്ത് അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറുന്നതിന് മതിയായ സമയം ലഭിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
വണ്ണം കൂടാതെ നോക്കാൻ
ശരീരഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യും. അതിലൂടെ അമിതവണ്ണത്തിലേയ്ക്ക് നീങ്ങുന്നത് തടയുകയും ചെയ്യാം.
നല്ല ഉറക്കത്തിന്
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിച്ചാൽ ദഹനപ്രക്രിയ നടക്കുന്നത് ഉറക്കസമയത്ത് ആയിരിക്കും. അതുവഴി നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നു. നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടുകയും നിങ്ങൾക്ക് ഊർജ്ജസ്വലവും സജീവവുമായി അനുഭവപ്പടുകയും ചെയ്യും. അതിനാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ അത്താഴ സമയം നേരത്തേയാക്കാം.
വായ്നാറ്റത്തിന് പരിഹാരം ഇതാ ഇങ്ങനെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health benefits of eating dinner early
Malayalam News from malayalam.samayam.com, TIL Network