ഹൈലൈറ്റ്:
- അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴ
- രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
- ഇടിമിന്നലും ശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലെർട്ടായിരിക്കും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാട് വിശദീകരിച്ച് വി എസ് അച്യുതാനന്ദൻ
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി ചൊവ്വാഴ്ചയോടെ രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറിയേക്കാം.
‘തെറ്റുപറ്റി’; ചെറിയാൻ ഫിലിപ്പ് പാർട്ടിവിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി
അതേസമയം ഇടിമിന്നലോടുകൂടിയ തുലാവർഷം സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. കാലവർഷം പിൻവാങ്ങിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കു കിഴക്കൻ കാറ്റിന്റെ ഫലമായാണ് സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ലഭിക്കുക. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
അതേസമയം ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലും വീണ്ടും ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ ഇടങ്ങൾ വീണ്ടും വെള്ളത്തിലായതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. കോട്ടമൺപാറയിൽ ശക്തമായ മഴയില്ലെങ്കിലും കുരുമ്പൻമൂഴിയിൽ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്ത് ആളപായമില്ലെന്നാണ് സൂചന. പ്രദേശത്തെ വൈദ്യുത ബന്ധവും ആശയവിനിമയ സംവിധാനവും തടസപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
Web Title : heavy rain expected in kerala for two days
Malayalam News from malayalam.samayam.com, TIL Network