ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാർ ഡാം
ഹൈലൈറ്റ്:
- കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു
- ജലനിരപ്പ് 138 അടിയെത്തുന്നതോടെ രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിക്കും
- വ്യാജ പ്രചരണം പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു
തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുള്ളതിനാൽ അനിയന്ത്രിതമായ തോതിൽ വെള്ളം അഴിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.
മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാട് വിശദീകരിച്ച് വി എസ് അച്യുതാനന്ദൻ
ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറിൽ അപകടം സംഭവിക്കാൻ പോകുന്നുവെന്ന ഭീതി പരത്തുകയാണെന്നും ഇത്തരത്തിൽ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിൻ്റെ നിലപാടെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ തമിഴ്നാടുമായി ചില ഭിന്നതകളുണ്ട്. ഇത് ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
‘രക്ഷിക്കണം സാർ, ജീവൻ എടുക്കരുത്.. പ്ലീസ്’; സ്റ്റാലിൻ്റെ ഫേസ്ബുക്ക് പേജ് ‘കയ്യേറി’ മലയാളികൾ
സമൂഹമാധ്യമങ്ങള്‍ വഴി മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം ശക്തമാകുന്നതിനിടയിലാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലടക്കം മലയാളികള്‍ പുതിയ ഡാം ആവശ്യപ്പെട്ട് കമൻ്റുകള്‍ ഇടുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിൽ നിന്ന് തമിഴ്നാടിനോട് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. തുരങ്കം വഴി വൈഗ അണക്കെട്ടിലേയ്ക്കാണ് വെള്ളം കൊണ്ടുപോകുന്നത്. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കുന്നതിനു 24 മണിക്കൂര്‍ മുൻപ് കേരളത്തെ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ് ബ്രിഗേഡ്; സുധീരനെ തള്ളി കെ സുധാകരൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : again water level raises in mullaperiyar dam
Malayalam News from malayalam.samayam.com, TIL Network