ഹൈലൈറ്റ്:
- 31, 25, 240 രൂപയുമായാണ് ജീവനക്കാരൻ കടന്നുകളഞ്ഞത്
- നാല് ദിവസത്തെ കളക്ഷൻ തുകയാണ് ഇത്
- ബാങ്ക് അവധിയെത്തുടർന്ന് പണം ബാങ്കിൽ അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല
ആലത്തൂർ സ്വദേശിയും കാഞ്ഞിരം മദ്യവിൽപ്പന ശാലയിലെ ജീവനക്കാരനുമാണ് ഗിരീഷ്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസങ്ങളിൽ മദ്യം വിറ്റ് ലഭിച്ച 31, 25, 240 രൂപയുമായാണ് ഗിരീഷ് കടന്നുകളഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ പണം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറയ്ക്കൽ പടിയിലെ എസ്ബിഐ ബ്രാഞ്ചിൽ അടയ്ക്കാനായി കൊടുത്തുവിട്ടപ്പോഴാണ് ഗിരീഷ് കടന്നുകളഞ്ഞത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.45 അടിയായി; തമിഴ്നാടിന് കത്തയച്ച് ജലവിഭവ വകുപ്പ്
തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പോകുകയാണെന്നുമാണ് ഗിരീഷ് ഷോപ്പ് മാനേജർക്ക് അയച്ചിരിക്കുന്ന സന്ദേശം. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇയാൾ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കാഞ്ഞിരം ബിവറേജ് ഔട്ട്ലറ്റിൽ കഴിഞ്ഞ രണ്ട് വർഷമായി ഗരീഷ് ജോലിചെയ്തു വരികയായിരുന്നു. വാളയാർ അതിർത്തിയിൽ വെച്ചാണ് ഗിരീഷിന്റെ മൊബൈൽ ഓഫായിരിക്കുന്നത്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം കൊല്ലം ആശ്രാമത്തെ പ്രീമിയം ഔട്ട്ലറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ ഈസ്റ്റ് പോലീസ് പിടികൂടി. ഇരവിപുരം വാളത്തുങ്കൽ മണക്കരവയലിൽ ബിജുവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ പിടികൂടിയത്.
അടുത്ത അഞ്ച് ദിവസംവരെ ഇടിമിന്നലോടുകൂടിയ മഴ; രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
ശനിയാഴ്ച രാത്രി എട്ടരയോടെ നീല ടീഷർട്ടും ജീൻസും ധരിച്ചയാൾ മദ്യക്കുപ്പി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. 910 രൂപ വിലവരുന്ന മദ്യക്കുപ്പിയാണ് ഇയാൾ മോഷ്ടിച്ചത്. ആരും കാണാതെ മദ്യക്കുപ്പി അരയിൽ തിരുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മോഷണത്തിനു ശേഷം അടുത്തുള്ള ആളോട് സംസാരിക്കുന്നതും കൗണ്ടറിനടുത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷണം നടത്തുന്നതിനായി ഇയാൾ മദ്യവിൽപ്പന ശാലയിലെത്തി മുമ്പ് നിരീക്ഷണം നടത്തിയിരുന്നു. മോഷണ വിവരമറിഞ്ഞ ജീവനക്കാര് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ പിടികൂടിയത്. ഇതിനു മുമ്പും ഇതേ മദ്യവിൽപ്പന ശാലയിൽ മോഷണം നടന്നിട്ടുണ്ട്.
സർക്കാർ അനുപമയുടെ കുട്ടിയെ തട്ടിയെടുത്ത പൂതന: കൃഷ്ണദാസ്
Web Title : beverage employee escaped with collection money in
Malayalam News from malayalam.samayam.com, TIL Network