കൊച്ചി : കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ശീർഷക ഗാനം പ്രശസ്ത നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തു.
കഴിഞ്ഞ ദിവസമാണ് റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥ എഴുതുന്ന ” മലയാളം “എന്ന ചലച്ചിത്രത്തിന്റെ പേര് ഒരു ശീർഷക ഗാനത്തിലൂടെ പുറത്തു വിട്ടത്.
“വളരെ സന്തോഷവും നന്ദിയുമുണ്ട്. പ്രതിഭശാലിയായ റഫീഖ് അഹമ്മദിനോടുളള സ്നേഹവും ബഹുമാനവുമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.ഇത് “മലയാള”ത്തിനുള്ള ഒരു അംഗീകാരമാണ് “…. സംവിധായകൻ വിജീഷ് മണി പറഞ്ഞു.
അഞ്ച് സംഗീത സംവിധായകർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീർഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ് . സംഗീത സംവിധായകരായ രമേശ് നാരായണൻ ,ബിജിബാൽ, മോഹൻസിത്താര, ഗോപീസുന്ദർ,രതീഷ് വേഗ, എന്നിവർ അണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി മലയാളിയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന “മലയാളം” ഒരു പ്രണയ കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കും. ന്യൂഡൽഹി, വയനാട് എന്നി വിടങ്ങളിലായി ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും.
നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി “മലയാളം” സംവിധാനം ചെയ്യുന്നു. ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ,ഒളപ്പമണ്ണ പുരസ്കാരം, കൂടാതെ മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ഫിലിംഫെയർ, ടെലിവിഷൻ, പുരസ്കാരങ്ങളും നേടിയിട്ടുള്ള കവിയാണ് റഫീക്ക് അഹമ്മദ് . വാർത്ത പ്രചരണം-എ എസ് ദിനേശ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..