Jibin George | Samayam Malayalam | Updated: Oct 26, 2021, 7:54 AM
മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ആറ് പേരിലാണ് കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ എവൈ.4 വകഭേദം കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് വാക്സിനേഷൻ്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ് ഇവർ
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- കൊറോണ വൈറസിൻ്റെ പുതിയ വകഭേദം.
- എവൈ.4 വകഭേദം മധ്യപ്രദേശിൽ സ്ഥിരീകരിച്ചു.
- ആറ് പേരിലാണ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ്.
‘ഞാൻ ബിജെപിയാണ്, എന്നെ ഇഡിക്ക് തൊടാൻ പറ്റില്ല’; വിവാദ പ്രസ്താവനയുമായി എംപി
സംശയകരമായ ലക്ഷണങ്ങളെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആറ് പേരുടെയും സാമ്പിളുകൾ ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിരുന്നുവെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബി എസ് സത്യ പറഞ്ഞു. ഈ പരിശോധനയിൽ ആറ് പേർക്കും എവൈ.4 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ വകഭേദം കണ്ടെത്തിയത്. കൊവിഡ് വാക്സിനേഷൻ്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ് ഇവരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് പേർക്കും മികച്ച ചികിത്സ നൽകിയിരുന്നുവെന്നും ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ബി എസ് സത്യ പറഞ്ഞു. ആറു പേരുമായി സമ്പർക്കം പുലർത്തിയ അമ്പതോളം പേരെ കണ്ടെത്തി പരിശോധനകൾക്ക് വിധേയമാക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.
‘ആരെയും മതം മാറ്റിയിട്ടില്ല, ക്രൈസ്തവർ ഭീതിയിൽ’; കർണാടക സർക്കാരിനെതിരെ ബിഷപ്പ് കൗൺസിൽ
എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകളുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിൻ്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് ഇൻഡോറിലെ മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു. എവൈ.4 വകഭേദം ഡെൽറ്റയേക്കാൾ അപകടകാരിയാണെന്ന് വ്യക്തമാക്കാൻ കഴിയുന്ന തെളിവുകൾ ലഭ്യമല്ലെന്ന് സെന്റർ ഫോർ സെല്ലുലാർ (സിസിഎംബി) മുൻ ഡയറക്ടർ രാകേഷ് മിശ്ര വ്യക്തമാക്കിയതായി ഇക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്കൂളിൽ നിറയെ ‘ആനയും കടുവയും മുയലും…’; കുട്ടികളെത്തിയാൽ ഇനി ഞെട്ടും!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 6 persons in indore district of madhya pradesh were found infected with ay.4 variant
Malayalam News from malayalam.samayam.com, TIL Network