Gokul Murali | Samayam Malayalam | Updated: Oct 26, 2021, 9:54 AM
സര്‍ക്കാര്‍ ഇതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ കരുതുന്നത്. തമിഴ്നാടുമായുള്ള ചര്‍ച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെ സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെത്താമെന്നും അദ്ദേഹം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ
ഹൈലൈറ്റ്:
- സര്‍ക്കാര്‍ ഇതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ കരുതുന്നത്
- തമിഴ്നാടുമായുള്ള ചര്‍ച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു
- എങ്ങനെ സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെത്താമെന്നും അദ്ദേഹം പറഞ്ഞു
ഇത് സംബന്ധിച്ച് ചിലർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ കരുതുന്നതെന്നും ഗവർണർ പറഞ്ഞു. ശാശ്വതമായ പരിഹാരമാണ് ആവശ്യം. നമ്മള് ശുഭാപ്തി വിശ്വാസത്തോടെ നിൽക്കാമെന്നും തമിഴ്നാടുമായുള്ള ചര്‍ച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : മ്യൂസിയം കണ്ടപ്പോഴേ സംശയം തോന്നി, പോയത് സോഷ്യൽ മീഡിയയിൽ കണ്ടിട്ട്: ബെഹ്റയുടെ മൊഴിമുല്ലപ്പെരിയാർ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെത്താമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നു കൂടി ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
അതിന് പുറമെ, ദത്തെടുക്കൽ വിവാദത്തിൽ തിരുത്തൽ നടപടി തുടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞതായും അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി. ഒരു മണിക്കൂറിനുള്ളിൽ 0.10 അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സ്പിൽവേ ഷട്ടർ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് ജലവിഭവ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയത്.
തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുള്ളതിനാൽ അനിയന്ത്രിതമായ തോതിൽ വെള്ളം അഴിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.
Also Read : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.45 അടിയായി; തമിഴ്നാടിന് കത്തയച്ച് ജലവിഭവ വകുപ്പ്
ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : kerala governor arif mohammad khan comments on mullaperiyar dam
Malayalam News from malayalam.samayam.com, TIL Network