ഹൈലൈറ്റ്:
- ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനായി പുതുക്കാന്‍ അവസരം.
- നാട്ടില്‍ വച്ച് സ്വന്തമായി തന്നെ വിസകള്‍ പുതുക്കാന്‍ സൗകര്യമൊരുക്കിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
- ജൂലൈ 31 വരെ സൗജന്യമായി നീട്ടാനാണ് സൗകര്യമുള്ളത്.
Also Read: 33 വര്‍ഷത്തിനു ശേഷം യുഎഇക്ക് വീണ്ടും യുഎന്‍ രക്ഷാ സമിതി അംഗത്വം; ആഹ്ലാദം പങ്കിട്ട് നേതാക്കള്‍
ഇതിനായി ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-വിസ സേവന പ്ലാറ്റ്ഫോമായ ഇന്‍ജാസിലൂടെ https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്ക് ഉപയോഗിച്ചാല്‍ വിസകള്‍ പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, രാജ്യം, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കിയാണ് വിസ പുതുക്കേണ്ടത്.
Also Read: വിസ കാലാവധി കഴിഞ്ഞവര്‍ക്കും അബൂദാബിയില്‍ സൗജന്യ വാക്സിന്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ…
സൗദിയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇതുകാരണം യാത്ര മുടങ്ങിയവരുടെ റെഡിഡന്‍സ് വിസ അഥവാ ഇഖാമ, എക്സിറ്റ് ആന്റ് റീ-എന്‍ട്രി വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയതായി സൗദി ജവാസാത്ത് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനം സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരമൊരു തീരമാനം സല്മാന് രാജാവ് കൈക്കൊണ്ടതെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
അധിക വേനല്‍മഴ കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi visa can be renewed online from home
Malayalam News from malayalam.samayam.com, TIL Network