വാക്സിന് സ്വീകരിക്കാന്‍ ബാക്കിയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ എംബസി തയ്യാറാക്കിയ ഗൂഗിള്‍ ഫോമിലൂടെ നല്‍കാം. വിവിധ കാരണങ്ങളാല്‍ വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനോ വാക്സിന് സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്യാംപയിന് സംഘടിപ്പിക്കുന്നത്.
ഹൈലൈറ്റ്:
- ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വാക്സിനേഷന് ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ക്യാംപയിന് തുടക്കം .
- വാക്സിന് സ്വീകരിക്കാന്‍ ബാക്കിയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ എംബസി തയ്യാറാക്കിയ ഗൂഗിള്‍ ഫോമിലൂടെ നല്‍കാം.
- എല്ലാവര്ക്കും വാക്സിന് എന്ന ബഹ്റൈന്‍ സര്‍ക്കാരിന്റെ ദൗത്യം എത്രയും വേഗം സാക്ഷാല്‍ക്കരിക്കാനാണ് പദ്ധതി
Also Read: 33 വര്‍ഷത്തിനു ശേഷം യുഎഇക്ക് വീണ്ടും യുഎന്‍ രക്ഷാ സമിതി അംഗത്വം; ആഹ്ലാദം പങ്കിട്ട് നേതാക്കള്‍
വിവിധ കാരണങ്ങളാല്‍ വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനോ വാക്സിന് സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്യാംപയിന് സംഘടിപ്പിക്കുന്നത്. വിസ കാലാവധി കഴിയുക, ഐഡി കാര്‍ഡ് ഇല്ലാതിരിക്കുക, പാസ്പോര്‍ട്ട് നഷ്ടമാവുക തുടങ്ങി വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ പ്രവാസികള്‍ ബഹ്റൈനില്‍ ഒട്ടേറെയുണ്ടെന്നാണ് കണക്കുകള്‍. യാത്രാ വിലക്ക് കാരണം വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരിക്കാന്‍ കഴിയാത്ത നിരവധി പേര് ഇവിടെയുണ്ട്. അനധകൃതമായി താമസിക്കുന്നവര്‍ വേറെയും. ഇവര്‍ക്ക് ഉള്‍പ്പെടെ വാക്സിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസിയുടെ ക്യാംപയിന്.
Also Read: വിസ കാലാവധി കഴിഞ്ഞവര്‍ക്കും അബൂദാബിയില്‍ സൗജന്യ വാക്സിന്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ…
വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കൂടി വാക്സിന് ലഭ്യമാക്കാന്‍ അവസരം ഒരുക്കണമെന്ന് പ്രവാസി സമൂഹത്തില്‍ നിന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ക്കു കൂടി രജിസ്റ്റര്‍ ചെയ്യാന്‍ പാകത്തില്‍ ഗൂഗ്ള്‍ ഫോമില്‍ പേരുവിവരങ്ങള്‍ നല്കാന് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്ലബ്ബ്, ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്), വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് എംബസി ക്യാംപയിന് സംഘടിപ്പിക്കുന്നത്. ഈ സംഘടനകളുടെ പ്രതിനിധികള്‍ മുഖേന വാക്സിനേഷന് പേര് നല്‍കാമെന്നും എംബസി അറിയിച്ചു. https://forms.gle/pMT3v1g3o4yVgnES8 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ഐഡി കാര്‍ഡ് നമ്പര്‍, വിസ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്കി സബ്മിറ്റ് ബട്ടന് ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാവും.
അധിക വേനല്‍മഴ കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vaccination campaign among indians in bahrain
Malayalam News from malayalam.samayam.com, TIL Network