മെയ് 25ന് ആരംഭിച്ച മാസ് ഡ്രൈവ് ജൂലൈ വരെ നീണ്ടു നില്ക്കും. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ ജൂണ്‍ 21ന് മുമ്പ് ജനറല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കും.
ഹൈലൈറ്റ്:
- ഒമാനില്‍ ജൂണ്‍ 21 മുതല്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന മാസ് വാക്സിനേഷന് ഡ്രൈവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് 45നു മുകളിലുള്ളവര്‍ക്ക് കൂടി വാക്സിന് നല്‍കുന്നത്.
- മെയ് 25ന് ആരംഭിച്ച മാസ് ഡ്രൈവ് ജൂലൈ വരെ നീണ്ടു നില്ക്കും.
Also Read: 33 വര്‍ഷത്തിനു ശേഷം യുഎഇക്ക് വീണ്ടും യുഎന്‍ രക്ഷാ സമിതി അംഗത്വം; ആഹ്ലാദം പങ്കിട്ട് നേതാക്കള്‍
രണ്ടാം ഘട്ട മാസ് ഡ്രൈവ് ജൂണ്‍ 21 മുതല്‍
മെയ് 25ന് ആരംഭിച്ച മാസ് ഡ്രൈവ് ജൂലൈ വരെ നീണ്ടു നില്ക്കും. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ ജൂണ്‍ 21ന് മുമ്പ് ജനറല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കും. ജൂണ്‍ അവസാനത്തില്‍ പരീക്ഷയെഴുതുന്ന 70,000ത്തിലേറെ ജനറല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് വാക്സിന് നല്‍കാനാണ് പദ്ധതി. നേരത്തേ ആദ്യ ഡോസ് എടുത്തവര്‍ക്കുള്ള രണ്ടാം ഡോസും ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. ആദ്യ ഡോസ് എടുത്ത് 10 ആഴ്ച പിന്നിട്ടവര്‍ക്കാണ് രണ്ടാം ഡോസ് നല്‍കുക. റോയല്‍ ഒമാന്‍ പോലിസ്, സുല്‍ത്താന്‍ ആംഡ് ഫോഴ്സസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും മുസന്ദം ഗവര്‍ണറേറ്റിലെ പൗരന്മാര്ക്കും ഒന്നാം ഘട്ടത്തില്‍ വാക്സിന് നല്‍കാനാണ് പദ്ധതി. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെ നീണ്ടു നില്ക്കുന്ന രണ്ടാം ഘട്ടത്തിലാണ് 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കുക.
Also Read: വിസ കാലാവധി കഴിഞ്ഞവര്‍ക്കും അബൂദാബിയില്‍ സൗജന്യ വാക്സിന്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ…
ജൂണ്‍ അവസാനത്തോടെ 30% പേര്‍ക്ക് വാക്സിന് നല്‍കും
ജൂലൈ 16 മുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ട മാസ് ഡ്രൈവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ രംഗത്തെ മറ്റ് ജീവനക്കാര്‍ക്കും വാക്സിന് നല്‍കും. അതോടൊപ്പം, രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍, വിദേശ എംബസികള്‍ തുടങ്ങിയ സ്ഥാപനങ്ങളും മാസ് ഡ്രൈവിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ജൂണ്‍ അവസാനത്തോടെ രാജ്യത്തെ വാക്സിന് സ്വീകരിക്കാന്‍ അര്‍ഹതയുള്ള ജനസംഖ്യയില്‍ 30 ശതമാനത്തിലേറെ പേര്‍ക്ക് വാക്സിനേഷന് ലഭ്യമാക്കാനാണ് മാസ് ഡ്രൈവിലൂടെ പദ്ധതി ഇട്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം ഡയരക്ടര്‍ ബദര്‍ ബിന്‍ സൈഫ് അല്‍ റവാദി അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിന് എടുത്തിരിക്കണമെന്ന നിബന്ധന താമസിയാതെ ഒമാന്‍ നടപ്പിലാക്കും. അതേസമയം, വ്യാജ പ്രചാരണങ്ങളില്‍ വശംവദരായ നിരവധി പേര് വാക്സിന് എടുക്കാന്‍ വിസമ്മതിച്ച് നില്‍ക്കുന്നത് വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധിക വേനല്‍മഴ കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : over-45s can now register for covid-19 vaccine in oman
Malayalam News from malayalam.samayam.com, TIL Network