മുടിയുടെ കട്ടി കുറയുന്നതിനും മുടി കൊഴിയുന്നതിനും പല കാരണങ്ങളുമുണ്ട് ഇതെക്കുറിച്ചറിയൂ. പരിഹാരവും.
ഡി
മുടി കൊഴിച്ചില്‍ തടയണമെങ്കില്‍ ഇതിന് കാരണം ആദ്യം കണ്ടെത്തണം. ഇതിന് കാരണം ചിലപ്പോള്‍ പുറത്തു നിന്നാകില്ല, അകമേ നിന്നായിരിയ്ക്കും. ശരീരത്തിന്റെ ആരോഗ്യത്തിന് പല തരം വൈറ്റമിനുകളും പോഷകങ്ങളും ആവശ്യമാണ്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിനും പ്രധാനമാണ്. ഇത്തരം വൈറ്റമിനുകളില്‍ പ്രധാനമാണ് വൈ്റ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന ഈ വൈറ്റമിന്‍ മുടിയുടെ ആരോഗ്യത്തിനും പ്രധാനമാണ്. ഇന്ന് പലര്‍ക്കും കണ്ടു വരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇതിന് മരുന്നുകള്‍ ലഭ്യമാണ്. എന്നിരുന്നാലും കൃത്യമായി പറഞ്ഞാല്‍ സ്വാഭാവിക ഉറവിടം ഉപയോഗപ്പെടുത്തുക.
അയേണ്‍
ഇതു പോലെ അയേണ്‍ കുറവ് മുടിയുടെ ഇത്തരം കനം കുറയുന്നതിനുള്ള മറ്റൊരു കാരണമാണ്. ഫെരിററിന് എന്നതു കുറയുന്നതും മുടി നേര്‍ത്തു വരാനുള്ള പ്രധാന കാരണമാണ്. ഫെരിറ്റിന്‍ എന്നത് ബ്ലഡ് പ്രോട്ടീനാണ്. ഇതില്‍ അയേണ്‍ ഉണ്ട്. ഫെരിറ്റിന്‍ അളവ് കുറഞ്ഞാല്‍ ഇത് മുടി നേര്‍ത്തു വരാന്‍ കാരണമാകും
ഇത്തരം ഘടകങ്ങളുടെ കുറവുണ്ടോയെന്ന് പരീക്ഷിയ്ക്കുക. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. അയേണ്‍ സിറപ്പോ ഗുളികയോ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കാം. ഇതു ഗുണം നല്‍കും.
തൈറോയ്ഡ് ഹോര്‍മോണ്‍
ഇതുപോലെ ലിവര്‍, ഗോള്‍ ബ്ളാഡര് പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെങ്കിലും ഈ പ്രശ്നമുണ്ടാകും. ഇത് പല തരത്തിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും കാരണമാകും. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രശ്നം കാരണമുണ്ടാകുന്ന ഒന്നാണ്. ഈ പ്രശ്നമെങ്കില്‍ മുടി കനം കുറയുന്നതു പതിവാണ്. മുടി കൊഴിയുന്നതും മുടി പെട്ടെന്നു നരയ്ക്കുന്നതുമെല്ലാം തന്നെ ഇത്തരം അവസ്ഥയിലുണ്ടാകും. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് പലരിലും കണ്ടു വരുന്നു. പ്രത്യേകിച്ചും സ്ത്രീകളില്‍. ഇതിന് പരിഹാരം കാണാതെ മുടിയില്‍ എന്തു ചെയ്തിട്ടും കാര്യമുണ്ടാകില്ല.
ഭൃംഗരാജ, ബ്രഹ്മി
ഇതിന് ആയുര്‍വേദം പറയുന്ന പരിഹാരമുണ്ട്. ഭൃംഗരാജ, ബ്രഹ്മി എന്നീ ആയുര്‍വേദ മരുന്നുകള്‍ നല്ലതാണ്. ഭൃംഗരാജ, 60 ഗ്രാം, ബ്രഹ്മി 40 ഗ്രാം എന്നിവ പൊടി രൂപത്തില്‍ കലക്കി രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. ഇത് ദിവസവും രണ്ടു നേരം കഴിച്ചാല്‍ കൂടുതല്‍ ഗുണം നല്‍കും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാരണം മേല്‍പ്പറഞ്ഞ ലിവര്‍, ഗോള്ബ്ലാഡര് ആരോഗ്യത്തിന് ഗുണം നല്‍കും. ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെയ്യണം. ഇതു പോലെ ഇവയുടെ പേസ്റ്റ് മുടിയില്‍ തേയ്ക്കുന്നതും നല്ലതാണ്. നിതംബത്തിലെ കുരുക്കള്‍, ഇതെക്കുറിച്ചറിയൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to increase the volume and density of hair
Malayalam News from malayalam.samayam.com, TIL Network