വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിൽ അന്തിമഫലം പുറത്തുവരുമ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നേട്ടം കൊയ്തയായുള്ള റിപ്പോര്‍ട്ടുകള്‍.
മമത ബാനർജി, സോണിയ ഗാന്ധി Photo: Agencies
ഹൈലൈറ്റ്:
- പശ്ചിമ ബംഗാളിലെ നാലു സീറ്റിലും തൃണമൂൽ കോൺഗ്രസ്
- ഹിമാചലിൽ ബിജെപിയ്ക്ക് പരാജയം
- അസമിൽ ബിജെപിയ്ക്ക് വിജയം
മണ്ഡി ലോക്സഭാ മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി പ്രതിഭാ സിങിനോട് ബിജെപി സ്ഥാനാർഥി ബ്രിഗേഡിയർ കുഷാൽ ചന്ദ് ഠാക്കൂർ ദയനീയമായി പരാജയപ്പെട്ടത്. ആറു തവണ ഹിമാചലിൽ മുഖ്യമന്ത്രിയായ വീർഭദ്ര സിങിൻ്റെ ഭാര്യയാണ് പ്രതിഭാ സിങ്. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്ത മുൻ സൈനികൻ കുഷാൽ ചന്ദിനെ മത്സരിപ്പിച്ചെങ്കിലും ബിജെപി പരാജയം രുചിക്കുകയായിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
Also Read: ജോജു കാണിച്ചത് ‘ഊളത്തര’മെന്ന് പിസി ജോര്‍ജ്; ‘ഗാന്ധിജിയെ കൊന്നത് ശരിയാണെന്നു പറയും’
അതേസമയം, കർണാടക ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ നാടായ ഹാവേരിയിലെ ഹനഗലിൽ കോൺഗ്രസ് സ്ഥാനാര്ർഥിയാണ് ജയിച്ചത്. എന്നാൽ വിജയപുര സിന്ദഗിയിൽ 31000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചു. പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിലും ബിജെപിയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് വിജയം നേടി. ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ പതനം പൂര്‍ണമായി. ഉപതെരഞ്ഞെടുപ്പ് നടന്ന ദിൻഹത, ഖര്‍ദാ, ഗൊസാബ, ശാന്തിപൂര്‍ മണ്ഡലങ്ങളിലാണ് വൻഭൂരിപക്ഷത്തോടെ തൃണമൂലിൻ്റെ വിജയം.
Also Read: ‘ജോജുവിനെതിരെ തെളിവില്ല, കോൺഗ്രസ് പ്രവർത്തകർക്കെതിരെ രണ്ട് കേസ് കൂടി’; കമ്മീഷണർ
അസം ഉപതെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് സീറ്റുകളിലും ബിജെപിയ്ക്കാണ് വിജയം. ഭബാനിപൂര്‍, മരിയാന, തൗറ എന്നീ ണ്ഡലങ്ങളഇലാണ് ബിജെപി സ്ഥാനാര്ഞഥികള് വിജയിച്ചത്. ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ പ്രതിപക്ഷ പാര്‍ട്ടികളിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നവരാണ്. ബിജെപി സഖ്യകക്ഷികളായ യുപിപിഎൽ സ്ഥാനാര്‍ഥികളാണ് മറ്റു രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നത്. മിസോറമിലെ ഒരു മണ്ഡലത്തിലും ബിജെപി സഖ്യകക്ഷിയാണ് വിജയിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായ ഹരിയാനയിലെ ഇല്ലെനാബാദ് മണ്ഡലത്തിൽ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാലയാണ് വിജയിച്ചത്. കാര്‍ഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവെച്ച ചൗട്ടാല ബിജെപി സ്ഥാനാര്‍ഥി ഗോവിന്ദ് കാണ്ഡയെ പരാജയപ്പെടുത്തുകയായിരുന്നു. രാജസ്ഥാനിലെ രണ്ട് സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോള്‍ ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും ഭരണകക്ഷിയായ ജെഡിയുവിനായിരുന്നു വിജയം.
അതേസമയം, തെലങ്കാനയിൽ ഹുസൂറാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. കൂടാതെ മധ്യപ്രദേശിൽ കോൺഗ്രസിൻ്റെ രണ്ട് സിറ്റിങ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെണ്ണൽ നടന്നത്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ദാര്‍ദാ നഗര്‍ ഹവേലിയിലുമായി മൂന്ന് ലോക്സഭാ സീറ്റുകളിലേയ്ക്കും 29 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറത്ത് വേറിട്ട മാതൃകയായി, ഒരു കൂട്ടം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : tmc wins all seats against bjp as by election results 2021 coming out in 13 states
Malayalam News from malayalam.samayam.com, TIL Network