ഭക്ഷണം തയ്യാറാക്കുന്നത് മാത്രമല്ല അത് എങ്ങനെ വിളമ്പുന്നു എന്നതും പ്രധാനമാണ്. മനോഹരമായി സ്റ്റൈൽ ചെയ്ത് മുന്നിലെത്തുന്ന വിഭവങ്ങൾ കാണുമ്പോൾ തന്നെ കൊതിയൂറും. അത്തരത്തിൽ നടി സാധികയ്ക്കായി സ്റ്റൈലൻ ഭക്ഷണം ഒരുക്കുകയാണ് നമിത. പാചകം തനിക്ക് പാഷനാണെന്നും ഏറ്റവുമിഷ്ടം ചിക്കനാണെന്നും സാധിക പറയുന്നു. അധികമാരും പരീക്ഷിക്കാത്ത ചപ്പാത്തി ന്യൂഡിൽസ് തയ്യാറാക്കുന്ന വിധമാണ് പ്ലേറ്റ് ഇറ്റിലൂടെ അവതരിപ്പിക്കുന്നത്.
ചേരുവകൾ
- ചപ്പാത്തി – 10 എണ്ണം
- ചിക്കൻ ബ്രസ്റ്റ് അരിഞ്ഞത് – ½ കപ്പ്
- കാരറ്റ് നീളത്തിൽ അരിഞ്ഞത് – ¼ കപ്പ്
- കാപ്സിക്കം നീളത്തിൽ അരിഞ്ഞത് (Green, Yellow, Red) – ¼ കപ്പ്
- കാബേജ് നീളത്തിൽ അരിഞ്ഞത് – ¼ കപ്പ്
- ബ്രോക്കോളി – 1 ചെറുത്
- ഇഞ്ചി – 1 ടീ സ്പൂൺ ( ചെറുതായി അരിഞ്ഞത് )
- വെളുത്തുള്ളി – 1 ടീ സ്പൂൺ ( ചെറുതായി അരിഞ്ഞത് )
- സ്പ്രിങ് ഒനിയൻ – ¼ കപ്പ് (അരിഞ്ഞത്)
- ചില്ലി സോയ സോസ് / ഡാർക്ക് സോയ സോസ് – ½ ടീ സ്പൂൺ
- റെഡ് ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
- ടൊമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ
- വൈറ്റ് വിനെഗർ – 1 ടേബിൾ സ്പൂൺ
- തേൻ – 2 ടേബിൾ സ്പൂൺ
- ചുവന്ന മുളക് – 4 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- കോൺഫ്ലോർ പൗഡർ – ½ കപ്പ്
- മൈദ – ½ കപ്പ്
- സ്പ്രിങ് ഒനിയൻ – 250g
തയ്യാറാക്കുന്ന വിധം
ആദ്യം ചപ്പാത്തി എടുത്ത് നീളത്തിൽ നേരിയ രീതിയിൽ കട്ട് ചെയ്ത് മാറ്റി വെക്കുക.ബോൺലെസ്സ് ചിക്കൻ നീളത്തിൽ കട്ട് ചെയ്തതിനു ശേഷം, കോൺഫ്ലവർ, കുരുമുളക് പൊടി, ഉപ്പ്എന്നിവ മിക്സ് ചെയ്ത പേസ്റ്റ് കൊണ്ട് ചിക്കൻ കവർ ചെയ്തതിനു ശേഷം, എണ്ണയിൽ വറുത്തെടുത്തു മാറ്റി വെക്കുക. ഇതിനു വേണ്ടിയുള്ള സോസ് ഉണ്ടാക്കുവാൻ സോയ സോസ് , ടൊമാറ്റോ സോസ്, ചില്ലി സോസ്, തേൻ എന്നിവ മിക്സ് ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രൈയിങ് പാനെടുത്ത് എണ്ണ ഒഴിച്ചതിനു ശേഷം അരിഞ്ഞു വെച്ച വെളുത്തുള്ളി വഴറ്റിയെടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികൾ ഓരോന്നായി ഇട്ടതിനു ശേഷം നന്നായി വഴറ്റിയെടുക്കുക. ശേഷം ഉണ്ടാക്കിവെച്ച സോസ് കൂടെ മിക്സ് ചെയ്ത് വഴറ്റിയെടുക്കണം. അവസാനമായി മാറ്റി വെച്ച ചപ്പാത്തിയും കൂടെ ചേർത്തു വഴറ്റിയെടുക്കുക. ആവശ്യത്തിനനുസരിച്ചു ഉപ്പ് ചേർക്കാൻ ശ്രദ്ധിക്കണം.
Content Highlights: chapati noodles recipe, easy recipes, easy dinner recipes, easy recipe videos