Sumayya P | Lipi | Updated: 13 Jun 2021, 01:09:00 PM
ഓക്സ്ഫോഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത മൂന്ന് മാസം പിന്നിട്ടവരില്‍ ചുരുങ്ങിയത് രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കാനാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം പദ്ധതി
ഹൈലൈറ്റ്:
- ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിന്റെ രണ്ടാം ഡോസ് വിതരണം കുവൈറ്റില്‍ തുടങ്ങി
- അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കാനാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം പദ്ധതി
രാജ്യത്തെ 30 വാക്സിന് വിതരണ കേന്ദ്രങ്ങളിലൂടെയാണ് മൂന്ന് ദിവസം കൊണ്ട് ഇത്രയേറെ പേര്‍ക്ക് വാക്സിന്റെ രണ്ടാം ഡോസ് നല്‍കിയത്. ഓക്സ്ഫോഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത മൂന്ന് മാസം പിന്നിട്ടവരില്‍ ചുരുങ്ങിയത് രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
Also Read: ഇന്ത്യന്‍ പ്രവാസിയെ തല്ലുന്ന വൈറല്‍ വീഡിയോ; ബഹ്റൈന്‍ യുവാവും കൂട്ടാളികളും അറസ്റ്റില്‍
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ദിവസം ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിന്റെ രണ്ടാം ഡോസ് വിതരണം കുവൈറ്റില്‍ തുടങ്ങിയത്. ഓക്സ്ഫോഡ് വാക്സിന്റെ നാലു ലക്ഷം ഡോസ് മെയ് 10ന് തന്നെ കുവൈറ്റിലെത്തിയിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട ചില പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിലുണ്ടായ കാലതാമസം കാരണം രണ്ടാം ഡോസ് വിതരണം വൈകുകയായിരുന്നു. ഓക്സ്ഫോഡ് വാക്സിന് ഒന്നാം ഡോസ് എടുത്ത് മൂന്ന് മാസം പിന്നിട്ടാല്‍ രണ്ടാം വാക്സിന് എടുക്കണമെന്നാണ് കണക്ക്. എന്നാല്‍ ഈ സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് നല്കാന് കഴിയാതെ വന്നതിനെ തുടര്‍ന്ന് അത് നീട്ടിവയ്ക്കുകയായിരുന്നു.
വാക്സിന് നിര്‍മാണവുമായി ബന്ധപ്പെട്ട ലാബ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കമ്പനിയില്‍ നിന്ന് എത്തിയതിനെ തുടര്‍ന്നാണ് രണ്ടാം ഡോസ് വിതരണം തുടങ്ങിയത്. ഓക്സ്ഫോഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിക്കാന്‍ 3.3 ലക്ഷത്തോളം പേര് ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
രാജ്യത്ത് 100 കടന്ന് ഡീസല്‍ വില
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 120 000 in kuwait get second dose of oxford jab in three days
Malayalam News from malayalam.samayam.com, TIL Network