അന്താരാഷ്ട്ര തലത്തിൽ സെമികണ്ടക്ക്ടറുകളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥ തുടരുന്നുണ്ടെന്ന് സാംസങ് മുന്നറിയിപ്പ് നൽകിയിരുന്നു
സാംസങ് ഇലക്ട്രോണിക്സ് കോർപറേഷൻ ഉത്പാദനം നടത്തിയിരുന്ന മിഡ് റേഞ്ച് ഫോണുകളിൽ ഒന്നിന്റെ പ്രൊഡക്ഷൻ നിർത്തിയതായി റിപ്പോർട്ട്. ചിപ്പ് ക്ഷാമത്തെ തുടർന്ന് സാംസങ് ഫോൺ ഉത്പാദനം നിർത്തിയെന്ന് സൗത്ത് കൊറിയ ഇലക്ട്രോണിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സാംസങിന്റെ ഗാലക്സി എസ്21 ഫാൻ എഡിഷൻ ഫോണുകൾ ക്വാൽകോം ആപ്ലിക്കേഷൻ പ്രോസസറുകളുടെ ക്ഷാമം മൂലം ഉത്പാദനം നിർത്തിവെച്ചെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. ഇൻഡസ്ട്രയിലെ പേരുവെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഗസ്റ്റിലാണ് സാംസങ് ഗാലക്സി എസ്21ന്റെ വില കുറഞ്ഞ പതിപ്പ് വിപണിയിലെത്തിക്കാൻ സാംസങ് തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ചു കമ്പനി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Read Also: റിയൽമി മുതൽ സാംസങ് വരെ; ഉടൻ വിപണിയിലെത്തുന്ന ഫോണുകൾ ഇവയാണ്
അന്താരാഷ്ട്ര തലത്തിൽ സെമികണ്ടക്ക്ടറുകളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥ തുടരുന്നുണ്ടെന്ന് സാംസങ് മുന്നറിയിപ്പ് നൽകിയിരുന്നു. സാംസങ് ഗാലക്സി എസ്21 എഫ്ഇ ചിപ്പ് ക്ഷാമം മൂലം പുറത്തിറക്കാതിരുന്നേക്കാമെന്നും ചിപ്പ് ക്ഷാമം ഉടനെ പരിഹരിക്കാൻ സാധിക്കുന്നതല്ലയെന്നും റിപ്പോർട്ടിൽ പറയുന്നു.