ഹുബെ പ്രവിശ്യയിലെ ഷിയാൻ നഗരത്തിൽ വാതക പൈപ്പ് പൊട്ടിത്തെറിച്ച് വൻ അപകടം. 12 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അധികൃതർ.
അപകടം നടന്ന സ്ഥലം. PHOTO: AP
ഹൈലൈറ്റ്:
- ചൈനയിൽ വാതക പൈപ്പ് പൊട്ടിത്തെറിച്ച് വൻ അപകടം
- 12 പേർ കൊല്ലപ്പെട്ടം നൂറിലേറെപ്പേർക്ക് പരിക്ക്
- 150ലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു
അപകടത്തെത്തുടർന്ന് 150ലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ 39 പേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ എത്രപേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു.
Also Read : ഭീതി പരത്തി വീണ്ടും വവ്വാലുകൾ; വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ, റിപ്പോർട്ട്
അപകട സ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപത്താണ് സ്ഫോടനം നടന്നതെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സാധനങ്ങൾ വാങ്ങാനെത്തിയവരും പ്രഭാത ഭക്ഷണം കഴിക്കുന്നവരുമാണ് അപകടത്തിൽപ്പെട്ടത്.
Also Read : മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികരിച്ച് പാകിസ്ഥാൻ, കാനഡയിൽ കൂറ്റൻ റാലി
നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അപകടത്തിന് പിന്നാലെ മുനിസിപ്പൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലം ചാകരയാക്കി മദ്യക്കടത്തുകാര്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : gas blast in china more than 100 injured
Malayalam News from malayalam.samayam.com, TIL Network