ഹൈലൈറ്റ്:
- അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയിൽ
- ദ്വീപുകളില്‍ കരിദിനം ആചരിക്കുന്നു
- കോർ കമ്മിറ്റി അഡ്മിനിസ്ട്രേറ്ററുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത
സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. ആളുകൾ കറുത്ത ബാഡ്ജുകൾ ധരിച്ചും കൊടികൾ ഉയർത്തിയും പ്രതിഷേധിക്കുവാനാണ് തീരുമാനം. നിയമപരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കോർ കമ്മിറ്റി അഡ്മിനിസ്ട്രേറ്ററുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Also Read : ‘2 കോടിയുടെ ഭൂമി 18 കോടിക്ക്’: രാമക്ഷേത്ര ട്രസ്‌റ്റ് വിവാദത്തിൽ, അഴിമതിയെന്ന് പ്രതിപക്ഷം
ഒരാഴ്ചത്തെ സന്ദർശനത്തിന് എത്തുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം പട്ടേൽ നടത്തുന്ന മൂന്നാമത്തെ ദ്വീപ് സന്ദർശനമാണിത്. എന്നാൽ ആദ്യത്തെ രണ്ട് സന്ദർശനങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
Also Read : ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച് മോദി; ‘ഇൻ്റർനെറ്റ് നിയന്ത്രണം ജനാധിപത്യത്തിന് ഭീഷണി’
അതേസമയം ലക്ഷ്വദീപിൽ സുരക്ഷയുടെ പേരിൽ ഇറക്കിയ വിവാദ ഉത്തരവുകൾ സർക്കാർ പിൻവലിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിൽ വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവാണ് പിൻവലിച്ചത്. കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിരുന്നു. എന്നാൽ മറ്റു ഉത്തരവുകളൊന്നും പിൻവലിച്ചിരുന്നില്ല. നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുമുണ്ട്.
കണ്ടെയ്ൻമെൻ്റ് സോണിൽ ഫുട്ബോൾ കളി; യുവാക്കളെ ഓടിച്ച് പോലീസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lakshadweep administrator to visit islands amid protest by locals
Malayalam News from malayalam.samayam.com, TIL Network