ഹൈലൈറ്റ്:
- ഭൂമിയിടപാട് വിവാദത്തിൽ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്.
- കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഭൂമി കൂടിയ വിലയ്ക്ക് ട്രസ്റ്റ് വാങ്ങി.
- ആരോപണവുമായി പ്രതിപക്ഷം.
ലഖ്നൗ: പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൻ്റെ മറവിൽ കോടികളുടെ ഭൂമിയിടപാട് നടന്നുവെന്ന് സമാജ്വാദി പാർട്ടി നേതാവ് തേജ് നാരായൻ പാണ്ഡെയാണ് ആരോപണം ഉന്നയിച്ചത്. ആം ആദ്മി പാർട്ടിയും സമാനമായ ആരോപണവുമായി രംഗത്തുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച് മോദി; ‘ഇൻ്റർനെറ്റ് നിയന്ത്രണം ജനാധിപത്യത്തിന് ഭീഷണി’
ഒരു സ്വകാര്യ വ്യക്തിയിൽ നിന്ന് രണ്ട് കോടി രുപയ്ക്ക് വാങ്ങിയ ഭൂമി മിനിറ്റുകൾക്കക്കുള്ളിൽ 18 കോടി രൂപയ്ക്ക് ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന് വിറ്റുവെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലാണ് ഈ നീക്കത്തിന് പിന്നിൽ. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഭൂമി കൂടിയ വിലയ്ക്ക് കൈമാറുകയായിരുന്നുവെന്ന് പവൻ പാണ്ഡെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
5.8 കോടിയോളം വിലവരുന്ന മൂന്നേക്കർ ഭൂമിയാണ് രണ്ട് കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർ വാങ്ങുകയും മിനിറ്റുകൾക്കകം ഇതേ ഭൂമി 18.5 കോടി രൂപയ്ക്ക് രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ച് വിൽക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. പണം 17 കോടി രൂപ ആർടിജിഎസ് ആയി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവരുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പാണ്ഡെ ആരോപിച്ചു.
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് വിവരം; തീരങ്ങളിൽ അതീവ സുരക്ഷ
കോടികളുടെ ഭൂമിയിടപാടിന് പിന്നിൽ ട്രസ്റ്റ് അംഗമായ അനിൽ മിശ്ര, ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്, അയോധ്യയിലെ ബിജെപി നേതാവും മേയറുമായ റിഷികേശ് ഉപാധ്യയ എന്നിവരുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നുമാണ് ആരോപണം. രാമക്ഷേത്ര നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപ സംഭാവനയായി നൽകി. എന്നാൽ ഈ പണം അവർ സ്വന്തമാക്കി. രാജ്യത്തെ 120 കോടി ജനങ്ങളെ അപമാനിക്കുന്ന നടപടിയാണിതെന്നും പാണ്ഡെ പറഞ്ഞു.
പാർക്ക് ചെയ്ത കാർ ഗർത്തത്തിലേക്ക് ആണ്ടുപോയി; കാർ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ കാണാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : land scam allegations against ram temple trust in ayodhya
Malayalam News from malayalam.samayam.com, TIL Network