രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇൻ്റര്‍നെറ്റ് നിയന്ത്രണങ്ങളും ഏകാധിപത്യ സ്വഭാവവും ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി Photo: ANI/File
ഹൈലൈറ്റ്:
- പ്രസ്താവനയിൽ ഒപ്പിട്ട് 11 രാജ്യങ്ങല്‍
- ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
- പ്രസ്താവന ചൈനയെയും റഷ്യയെയും ലക്ഷ്യമിട്ട്
രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയുള്ള ഇൻ്റര്‍നെറ്റ് വിച്ഛേദനം ജനാധിപത്യത്തിനു സ്വാതന്ത്ര്യത്തിനു ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. “തുറന്ന സമൂഹങ്ങളും സമ്പദ്‍വ്യവസ്ഥയും ഒരുമിച്ച് പുനര്‍നിര്‍മിക്കാം” എന്ന വിഷയത്തിൽ നടന്ന ചര്‍ച്ചയ്ക്കൊടുവിലായിരുന്നു പ്രസ്താവന പാസാക്കിയത്. ഈ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിയിരുന്നു മുഖ്യ പ്രഭാഷകൻ.
Also Read: നെതന്യാഹു യുഗം അവസാനിച്ചു; ഇസ്രയേലിൽ നഫ്താലി ബെനറ്റ് പുതിയ പ്രധാനമന്ത്രി
ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്ന് മോദി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. അതേസമയം, തെറ്റായ വാര്‍ത്തകളും സൈബര്‍ ആക്രമണങ്ങളുമാണ് തുറന്ന സമൂഹങ്ങളുടെ ഭീഷണിയെന്ന ലോകനേതാക്കളുടെ അഭിപ്രായത്തെ മോദിയും അനുകൂലിച്ചു. ജനാധിപത്യ മൂല്യങ്ങളെ മെച്ചപ്പെടുത്താനുള്ള പാതയായി സൈബറിടത്തെ ഉപയോഗിക്കണമെന്നും ഇതിനെ ദുരുപയോഗിക്കരുതെന്നും മോദി അഭിപ്രായപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജി7 രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പിട്ടു. 11 ജനാധിപത്യങ്ങള്‍ എന്നാണ് ഈ രാജ്യങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്.
Also Read: ‘ജീവിക്കാൻ മാർഗമില്ല’, കടയടപ്പു സമരവുമായി വ്യാപാരികൾ; ലോക്ക് ഡൗണിൽ ഇളവു വന്നേക്കും
ചൈനയയെയും റഷ്യയെയും രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് പ്രസ്താവന പാസാക്കിയതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ 2020ൽ മാത്രം 83 തവണ ഇൻ്റര്‍നെറ്റ് വിച്ഛേദിച്ച് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ലോക റെക്കോഡുണ്ട്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി മാസങ്ങളോളം ഇന്ത്യ അവിടെ ഇന്‍റര്‍നെറ്റ് നിരോധിച്ചിരുന്നു. പുതിയ ഐടി നിയമങങളുടെ പേരിൽ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുമായി കൊമ്പുകോര്‍ക്കുന്നതിനിടയിലാണ് ഇന്ത്യ ഇൻ്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടെന്നതാണ് ശ്രദ്ധേയം.
ഏകാധിപത്യത്തിൻ്റെ വളര്‍ച്ച, തെരഞ്ഞെടുപ്പുകളിലെ അടപെടൽ, അഴിമതി, സാമ്പത്തിക ഭീഷണികള്‍, വസ്തുതകള്‍ തെറ്റായി പ്രചരിപ്പിക്കുന്നത്, സൈബര്‍ ആക്രമണങ്ങള്‍, ഭീഷണികള്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇൻ്റര്‍നെറ്റ് നിരോധനം, മനുഷ്യാവകാശ ലംഘനകങ്ങളും ദുരുപയോഗങ്ങളും, ഭീകരത, അപകടകരമായ തീവ്രവാദം എന്നിവ ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പാർക്ക് ചെയ്ത കാർ ഗർത്തത്തിലേക്ക് ആണ്ടുപോയി; കാർ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ കാണാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india signs g7 joint statement against internet curbs as pm narendra modi talks on freedom of expression and threats on democracy
Malayalam News from malayalam.samayam.com, TIL Network