കുട്ടിയുടെ ചലനങ്ങൾ കാണാൻ സാധിക്കുന്നുണ്ടെന്നും തങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നുണ്ടെന്നും പോലീസ്. കുട്ടി ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് നാട്ടുകാരും
കുട്ടി അപകടത്തിൽപ്പെട്ട സ്ഥലം. PHOTO: ANI
ഹൈലൈറ്റ്:
- നാല് വയസുകാരൻ കുഴൽക്കിണറിൽ വീണു
- അപകടം 150 അടി താഴ്ചയുള്ള കിണറിൽ
- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കളിക്കുന്നതിനിടയിൽ മൂടാതിരുന്ന കിണറിലേക്ക് കുട്ടി വീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് പോലീസും അഗ്നിശമനാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടിയുടെ ചലനങ്ങൾ കാണാൻ സാധിക്കുന്നുണ്ടെന്നും തങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നുണ്ടെന്നും പോലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
Also Read : പ്രണയ ബന്ധം അവസാനിപ്പിച്ചില്ല; 15കാരിയെ സഹോദരന്‍ കഴുത്തുഞെരിച്ച് കൊന്നു; പിതാവിന്‍റെ പരാതിയിൽ, അറസ്റ്റ്
പിതാവ് കുഴിച്ച കുഴൽ കിണറിലാണ് കുട്ടി വീണതെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാർ പറയുന്നത്. ‘കുട്ടി വീണ കിണറിലേക്ക് ഞങ്ങൾ ഒരു കയർ ഇട്ടിരുന്നു. തങ്ങളുടെ ചോദ്യങ്ങളോട് കുട്ടി പ്രതികരിക്കുന്നുമുണ്ട്’ ഗ്രാമീണർ പറഞ്ഞു.
Also Read : കൂട്ട മരണങ്ങൾക്ക് കാരണം ഡെൽറ്റ വകഭേദമോ? കേരളം ഭയക്കണോ, മരണനിരക്ക് ഇരട്ടിയായി
രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കണ്ടെയ്ൻമെൻ്റ് സോണിൽ ഫുട്ബോൾ കളി; യുവാക്കളെ ഓടിച്ച് പോലീസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : four year-old falls in 150-ft-deep borewell in uttar pradesh
Malayalam News from malayalam.samayam.com, TIL Network