വയറ്റില്‍ അടിഞ്ഞു കൂടുന്ന ടയര്‍ പോലുളള കൊഴുപ്പ് അലിയിച്ചു കളയാന്‍ വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്
ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് കോശത്തിലേയ്ക്ക് എത്തിക്കാനുള്ള അവസ്ഥ ശരീരത്തില്‍ പരാജയപ്പെടുന്നു. ഈ ഗ്ലൂക്കോസ് കോശത്തില്‍ എത്തുന്നത് ഒരു റിസപ്റ്റര്‍ വഴിയാണ്. റെസിസ്റ്റന്‍സ് വന്നാല്‍ ഈ റിസപ്റ്റര്‍ തുറക്കുന്നില്ല. ഇതിനാല്‍ ഗ്ലൂക്കോസ് കോശത്തില്‍ എത്താതെ ഇത് കൊഴുപ്പായി തന്നെ സൂക്ഷിയ്ക്കപ്പെടുന്നു. ഈ കൊഴുപ്പ് ഊര്‍ജമായി മാറുന്നില്ല. ഈ അവസ്ഥയില്‍ ഫാറ്റി ലിവര്‍, പ്രമേഹ പ്രശ്നം, തൈറോയ്ഡ്, ഫൈബ്രോയ്ഡുകള്‍ എന്നിവയ്ക്കെല്ലാം സാധ്യത ഏറെയാണ്. ഈ കൊഴുപ്പുകള്‍ ചില പ്രത്യേക ഹോര്മോണുകളുണ്ടാക്കും. ഇത് പ്രശ്നങ്ങളുണ്ടാക്കും.
വ്യായാമം
ഇതിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാല്‍ പൊതുവായി ചെയ്യുന്ന വ്യായാമങ്ങള്‍ വയറു കുറയ്ക്കാന്‍ സഹായിക്കിച്ചെന്നു വരില്ല. ഉദാഹരണമായി ദിവസവും കുറേ നടക്കുന്നുണ്ട്. എന്നിട്ടും വയറു കുറയുന്നില്ലെന്നു പരാതിപ്പെടുന്നവര്‍ ഏറെയാണ്. നടക്കുന്നത് നല്ലൊരു വ്യായാമം തന്നെയാണ്. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഇത് നല്ലതാണ്. എന്നാല്‍ വയര്‍ കുറയ്ക്കാന്‍ മാത്രമായി ഇതു പ്രത്യേക ഗുണം ചെയ്യുന്നില്ല. വയറിനായി ആബ് എക്സര്‍സൈസുകള്‍ ചെയ്യുകയാണ് വേണ്ടത്. വയറ്റിലെ മസിലുകള്‍ക്ക് ഉറപ്പു നല്കുന്ന വ്യായാമങ്ങള്‍.
ഭക്ഷണത്തിന്റെ കാര്യത്തില്‍
ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നാം കുറവ് അളവില്‍ കഴിയ്ക്കുക. അതായത് മൂന്നു നേരം കഴിയ്ക്കുന്നതിന് പകരം ആറു നേരം കഴിച്ചാലും കുഴപ്പമില്ല. എന്നാല്‍ കുറേശെ വീതം കഴിയ്ക്കുക. ഒരുമിച്ചു കഴിയ്ക്കുമ്പോള്‍ ഗ്ലൂക്കോസ് തോതും കൂടും. കൊഴുപ്പ് വയറ്റില്‍ ശേഖരിച്ചു വയ്ക്കും. വയര്‍ നിറയുവോളം കഴിയ്ക്കുക എന്നതിന് പകരം വിശപ്പിനു മാത്രം കഴിയ്ക്കുക എന്നത് ശീലമാക്കുക. പ്രത്യേകിച്ചും രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍. വളരെ കുറവ് നേരത്തെ കഴിയ്ക്കുക. കഴിവതും വൈകീട്ട് 7നു ശേഷം ഒന്നും കഴിയ്ക്കരുത്. തീരെ വിശപ്പു സഹിയ്ക്കുന്നില്ലെങ്കില് ഫ്രൂട്സ് മിതമായി കഴിയ്ക്കാം. ധാന്യങ്ങള്‍, മധുരം എന്നിവ കുറയ്ക്കുക.
സ്ട്രെസ്
ഇതു പോലെ സ്ട്രെസ് പോലുള്ളവ മറ്റു വേറെ കാരണങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും വയര്‍ ചാടാന്‍ കാരണമാകുന്നു. സ്ട്രെസ് കൂടിയാല്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കൂടും. ഇത് കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. ചിലരാകട്ടെ, ഇത്തരം കണ്ടീഷന്‍ വരുമ്പോള്‍ കൂടുതല്‍ കഴിയ്ക്കും. ഇതും അമിതമായി കൊഴുപ്പ് വയറ്റില്‍ അടിഞ്ഞു കൂടും. ഇതു പോലെ ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങളെങ്കില്‍ ഇതിന് ചികിത്സ തേടിയാലേ വയര്‍ ചാടുന്നത് കുറയൂ. ഫൈബ്രോയ്ഡ്, തൈറോയ്ഡ്, ഫാറ്റി ലിവര്‍ തുടങ്ങിയവയെല്ലാം തന്നെ ഇത്തരം പ്രശ്നത്തിന് കാരണമാകും. അതായത് ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്
വയര്‍ കുറയ്ക്കാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ഏറെ നല്ലതാണ്. ഇത് 16 മണിക്കൂര്‍ ഫാസ്റ്റിംഗാണ്. രാത്രി ഭക്ഷണം കഴിച്ച ശേഷം പിന്നീട് 16 മണിക്കൂര്‍ ശേഷം കഴിയ്ക്കുക. ഈ സമയത്താണ് കൂടുതല്‍ നല്ലത്.
ഇതു പോലെ മൂന്നാഴ്ച ഫ്രൂട് ഫാസ്റ്റിംഗ് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഉറക്കം പ്രധാനം. സമയത്ത് കിടക്കുക, ഉറങ്ങുക. കുറവ് ഉറക്കവും കൂടുതല്‍ ഉറക്കവുമെല്ലാം വയര്‍ ചാടാനുളള കാരണമാണ്. ലൈഫ്സ്റ്റൈല്‍ എന്നത് വയറ്റിലെ കൊഴിപ്പു നിയന്ത്രിയ്ക്കാ്ന് പ്രധാനമാണ്. ചിക്കന്‍ ദിവസവും കഴിയ്ക്കാമോ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to reduce belly fat effectively
Malayalam News from malayalam.samayam.com, TIL Network