കൊറോണ പകര്‍ച്ചവ്യാധി പടരുന്നതിനിടയിലും ജി സെവന് ഉച്ചകോടിക്കായി നേതാക്കള്‍ യു.കെയില്‍ ഒത്തുകൂടിയപ്പോള്‍ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാര്‍ തങ്ങളുടെ വിപണനതന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവന് രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് (പച്ചക്കറികളും മാംസവും നിറച്ച അട പോലുള്ള വിഭവം) ഇപ്പോള്‍ ഇവിടുത്തെ കടകളിലെ പ്രധാന വിഭവം.
സെന്റ് ഇവാസ് എന്ന കടയിലാണ് ബൈഡന്‍സ് ബിഗ് ഉന്‍, മെര്‍ക്കല്‍സ് മിന്റഡ് ലാംപ്, മാക്രോണ്‍സ് മിക്സഡ് വെജ്, ബോറിസ് സ്റ്റിലോട്ടന്‍ എന്നിങ്ങനെ പലതരം പേസ്റ്റികള്‍ വില്പനയ്ക്കു വച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ജെര്‍മനിയുടെ ആംഗല മെര്‍ക്കല്‍, ഫ്രാന്‍സിന്റെ ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരൊക്കെയാണ് മെനുവില്‍ ഇടം പിടിച്ചിരിക്കുന്നത്.
“Biden’s Big-Un” tops the list of G7 pasties on sale in St Ives. @BBCSpotlight, @BBCCornwall, @tamsinmelville @BBCVickiYoung, @johnestevens @BBCRosAtkins pic.twitter.com/fXa2h4Unuf
— Martyn Oates (@bbcmartynoates) June 10, 2021
ബിബിസിയുടെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറായ മാര്ട്ടിന് ഓട്ടെസാണ് ഈ കോര്‍ണിഷ് പേസ്റ്റീസിന്റെ ചിത്രവും വിവരണവും ട്വിറ്ററില്‍ പങ്കുവച്ചത്. ഒപ്പം രസകരമായ മെനുവും. ധാരാളം ആളുകള്‍ രാഷ്ട്രീയഭേദമന്യേ ഈ വിഭവം കഴിക്കാനെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: ‘Biden’s Big-Un’, ‘Merkel’s Minted Lamb’, these G7-themed pasties are on sale in the UK