വാഴക്കായ കൊണ്ടുള്ള പൊടിമാസും മത്തങ്ങ തക്കാളി കറിയും കൊണ്ട് ലഞ്ച് ബോക്സ് ഒരുക്കാം. തമിഴ്നാട് സ്റ്റൈലിലുള്ള കറികളാണ് രണ്ടും. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങള്‍ പരിചയപ്പെടാം
വാഴക്ക പൊടിമാസ്
- നേന്ത്രക്കായ/പച്ചക്കായ – 2
- സവാള – 1
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- പച്ചമുളക് – 2
- ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂണ്‍
- കടലപ്പരിപ്പ് – 1 ടീസ്പൂണ്‍
- ഉഴുന്ന് – 1 ടീസ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- കായപ്പൊടി – 1 നുള്ള്
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – പാകത്തിന്
- എണ്ണ – 1 ടേബിള്‍സ്പൂണ്‍
പച്ചക്കായ ആവിയില്‍ വേവിച്ച ശേഷം തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്ത് വെക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിച്ചു അതിലേക്ക് കടലപ്പരിപ്പ്, ഉഴുന്ന് ചേര്‍ത്ത് മൂപ്പിക്കുക.
കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കുക.
അതിലേക്ക് ഇഞ്ചി പച്ചമുളക് അരിഞ്ഞത്, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക.
മൂത്ത് വരുമ്പോള്‍ ഒരു നുള്ള് കായപ്പൊടി ചേര്‍ത്ത ശേഷം ഗ്രേറ്റ് ചെയ്തു വച്ച പച്ചക്കായ ചേര്‍ത്തു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.
അതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേര്‍ത്ത് യോജിപ്പിച്ചു അല്പസമയം ചെറുതീയില്‍ വച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങാം.
മത്തങ്ങ തക്കാളി കറി
- മത്തങ്ങ (ചതുരക്കഷണങ്ങള്‍ ആക്കിയത് ) – 2 കപ്പ്
- തക്കാളി – 1 വലുത്
- ചുവന്നുള്ളി – 10 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- വാളന്‍പുളി – 1 നെല്ലിക്ക വലുപ്പത്തില്‍
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- ഉലുവ – 1/4 ടീസ്പൂണ്‍
- ജീരകം – 1/4 ടീസ്പൂണ്‍
- കറിവേപ്പില – 1 തണ്ട്
- എണ്ണ – 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് – പാകത്തിന്
പുളി അല്പം വെള്ളത്തില്‍ ഇട്ട് വെക്കുക.എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചു ഉലുവ, ജീരകം ചേര്‍ത്ത് മൂപ്പിക്കുക.അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക.
ചുവന്നു വരുമ്പോള്‍ അതിലേക് പൊടികള്‍ ഓരോന്നായി ചേര്‍ത്ത് അരിഞ്ഞ തക്കാളി, മത്തങ്ങ കൂടി ചേര്‍ത്ത് കൊടുക്കുക. 1 മിനുട്ട് വഴറ്റിയ ശേഷം അതിലേക് പുളി പിഴിഞ്ഞ വെള്ളവും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.മത്തങ്ങ വെന്തു വരുമ്പോള്‍ അതിലേക്ക് തേങ്ങ അരച്ചത് ചേര്‍ത്ത് അല്പസമയം കൂടി വേവിക്കുക.
ചാറ് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം
Content Highlights: Lunch box recipes