ഹൈലൈറ്റ്:
- ഗുജറാത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ആം ആദ്മി പാർട്ടി
- 182 സീറ്റുകളിലും മത്സരിക്കുമെന്ന് കെജ്രിവാള്
- ഇസുദാന്‍ ഗാദ്വി ആം ആദ്മി പാര്‍ട്ടിയില്‍
ഡൽഹിയിൽ വൈദ്യുതി സൗജന്യമാക്കാമെങ്കിൽ എന്തുകൊണ്ട് ഇവിടെയും അത് പാടില്ലെന്ന് ഗുജറാത്തിലെ ജനങ്ങൾ ചിന്തിക്കുകയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 182 സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
Also Read : ‘വേർപിരിയണം’; തർക്കത്തിനൊടുവിൽ യുവതി ഭർത്താവിനെ കൊന്നു; ജനനേന്ദ്രിയം ഫ്രൈ ചെയ്തു
ഡൽഹി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്ത്തകന് ഇസുദാന്‍ ഗാദ്വി ആം ആദ്മിയില്‍ ചേര്‍ന്നു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഇത്. ഇസുദാന്‍ ഗാദ്വി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ആം ആദ്മി പാർട്ടി ഡൽഹി മോഡൽ ഗുജറാത്തിലേക്ക് കൊണ്ടുവരില്ലെന്നും ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിനും അവരുടെതായ പ്രശ്നങ്ങളും അതനുസരിച്ചുള്ള പരിഹാരങ്ങളുമുണ്ട്. ഗുജറാത്തിന്റെ മാതൃക ഗുജറാത്തിലെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ ബിജെപിയോടും കോൺഗ്രസിനോടും എതിർപ്പുള്ള ജനങ്ങൾക്ക് പുതിയ ഓപ്ഷനാകും ആം ആദ്മി പാർട്ടിയെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Also Read : ‘രമ്യാ ഹരിദാസിന്റേത് നാടകമാണെന്ന് ആർക്കും മനസിലാകും’; ഇത്തരത്തിലൊന്ന് ആദ്യത്തേതല്ല: ഇർഷാദ്
ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്ശനത്തിനെത്തിയാണ് അരവിന്ദ് കെജ്രിവാള് സംസ്ഥാനത്തെത്തിയത്. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കണ്ടെയ്ൻമെൻ്റ് സോണിൽ ഫുട്ബോൾ കളി; യുവാക്കളെ ഓടിച്ച് പോലീസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : aap will contest from all seats in the 2022 gujarat legislative assembly polls says arvind kejriwal
Malayalam News from malayalam.samayam.com, TIL Network