ആമസോൺ വെബ്സൈറ്റിലൂടെയാണ് സാംസങ് ഗാലക്സി എം32 വില്പനക്ക് എത്തുക
സാംസങിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഗാലക്സി എം32 ജൂൺ 21ന് ഇന്ത്യൻ വിപണിയിൽ ഇറങ്ങും. ആമസോൺ വെബ്സൈറ്റിലൂടെയാണ് സാംസങ് ഗാലക്സി എം32 വില്പനക്ക് എത്തുക. ഫോണിന്റെ ടീസറും ചില സവിഷേശതകളും ആമസോൺ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. 6.4 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയുമായാണ് ഫോൺ എത്തുന്നത്. ഫോണിനെ കുറിച്ചു കൂടുതൽ താഴെ വായിക്കാം.
Galaxy M32: പുറത്തുവിട്ട സവിശേഷതകൾ
സാംസങ് ഗാലക്സി എം32 ൽ,6.4 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹേർട്സ് റിഫ്രഷ് റേറ്റും 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലേയിൽ ലഭിക്കും.
64എംപിയുടെ പ്രധാന ക്യമാറ ഉൾപ്പടെ പുറകിൽ നാല് ക്യാമറയാണ് എം32 വിൽ നൽകിയിരിക്കുന്നത്. 20എംപി യുടെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 6000എംഎഎച്ചിന്റെ കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററിയുമായാണ് ഫോൺ വരുന്നത്. സാംസങ് ഗാലക്സി എം32ന് 15000 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.
Galaxy M32: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സ്മാർട്ഫോൺ ടിപ്പുകൾ നൽകുന്ന ഇഷാൻ അഗർവാൾ പറയുന്നതനുസരിച്ച്, മീഡിയടെക് ഹെലിയോ ജി85 എസ്ഒസി പ്രോസസറിലാണ് സാംസങ് ഗാലക്സി എം32 വരിക. 6ജിബി വരെ റാമും ഫോണിൽ ലഭ്യമാകും.
Read Also: ചിപ്പ് ക്ഷാമം; സാംസങ് പുതിയ ഫോണിന്റെ ഉത്പാദനം നിർത്തുന്നുവെന്ന് റിപ്പോർട്ട്
ആൻഡ്രോയിഡ് 11 ണ് വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും സാംസങ് ഗാലക്സി എം32 പ്രവർത്തിക്കുക.