തങ്ങളെ പേടിച്ച് ബിജെപി പ്രവർത്തകർ നേരത്തേ വന്ന് തറക്കല്ല് ഇടുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായാണ് തറക്കല്ല് നീക്കം ചെയ്തതെന്ന് കർഷകർ വ്യക്തമാക്കി.
ബിജെപി ഓഫീസിന്റെ തറക്കല്ല് കർഷകർ ഇളക്കിയപ്പോൾ
ഹൈലൈറ്റ്:
- തറക്കല്ലിട്ട് മണിക്കൂറുകൾക്കുള്ളിൽ നീക്കി
- പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടി
- സ്ത്രീകൾ അടക്കമുള്ള സംഘമാണ് പ്രതിഷേധിച്ചത്
2022ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എഎപി എല്ലാ സീറ്റിലും മത്സരിക്കും: അരവിന്ദ് കെജ്രിവാള്
പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം കർഷകരാണ് തറക്കല്ല് ഇളക്കിയതെന്ന് ബിജെപി ആരോപിക്കുന്നു. രേവാരി റോഡിൽ നിർമ്മാണം ആരംഭിച്ച ബിജെപി ഓഫീസിന്റെ തറക്കല്ലാണ് സ്ത്രീകളടങ്ങുന്ന കർഷകർ ഇളക്കി മാറ്റിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കറാണ് ശിലാസ്ഥാപനം നടത്തിയത്.
തങ്ങളെ പേടിച്ച് ബിജെപി പ്രവർത്തകർ നേരത്തേ വന്ന് തറക്കല്ല് ഇടുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു. “രാവിലെ പത്ത് മണിക്ക് തറക്കല്ല് ഇടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് ബിജെപി – ജെജെപി പ്രവർത്തകർ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായാണ് തറക്കല്ല് നീക്കം ചെയ്തത്.” കർഷകർ പറഞ്ഞു.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സഞ്ചാരി വിജയ് അന്തരിച്ചു; അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം
കരിങ്കൊടിയുമായി എത്തിയ സ്ത്രീകൾ അടക്കമുള്ള സംഘമാണ് തറക്കല്ല് പൊളിച്ചുമാറ്റിയത്. തറക്കല്ല് നീക്കിയ കർഷകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : haryana bjp lays office stone 2 hrs later farmers raze it
Malayalam News from malayalam.samayam.com, TIL Network