കൊച്ചി > മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന് പുറകേ വോഡഫോണ്‍ ഐഡിയ (വിഐ)യും നിരക്ക് ഉയര്‍ത്തുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെയും ടോപ്പ് അപ് നിരക്ക് 19 മുതല്‍ 21 ശതമാനം വരെയും ഉയര്‍ത്തുമെന്നും പുതിയ നിരക്ക് 25 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. ഇതോടെ വിയുടെ നിലവില്‍ 79 രൂപയും 28 ദിവസത്തെ കാലാവധിയുമുള്ള അടിസ്ഥാന പ്ലാനിന് 99 രൂപയാകും. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം മെച്ചപ്പെടുത്തി സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നതിനാണ് നിരക്ക് വര്‍ധനയെന്നും കമ്പനി വ്യക്തമാക്കി.
ഭാരതി എയര്‍ടെലും പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 20 മുതല്‍ 25 ശതമാനം വരെയാണ് നിരക്ക് വര്‍ധ പ്രഖ്യാപിച്ചിരിക്കുന്നത്. 79 രൂപയുടെ അടിസ്ഥാന പ്ലാന്‍ നിരക്ക് 20 രൂപ വര്‍ധിച്ച് 99 രൂപയും 149 രൂപയുടെ പ്ലാനിന് 179 രൂപയുമാകും. പുതിയ നിരക്കുകള്‍ 26 മുതല്‍ നിലവില്‍ വരും. രണ്ട് കമ്പനികളുടെയും ആകെ ഉപയോക്താക്കളുടെ 95 ശതമാനത്തോളം പ്രീ പെയ്ഡ് ഉപയോക്താക്കളായതിനാല്‍ നിരക്ക് വര്‍ധനയിലുടെ വന്‍ അധിക വരുമാനമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..