ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മലയാളികള്‍ ആണ് കൂടുതല്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് മലയാളികളുടെ മൃതദേഹങ്ങളാണ് ബഹ്റൈനിൽ നിന്ന് നാട്ടിലേക്കെത്തിച്ചത്. രണ്ട് മാസത്തിനിടെ പത്ത് പ്രവാസികള്‍ ആണ് ആത്മഹത്യ ചെയ്തതെന്ന് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകര്‍ പറയുന്നു. ഇതില്‍ കൂടുതലും മലയാളികള്‍ ആണ് എന്നും മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ എല്ലാവരും ഭേദപ്പെട്ട ജോലി ചെയ്യുന്നവരാണ്.
Also Read: മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മസ്കറ്റ്; ലോകതലത്തില്‍ എട്ടാം സ്ഥാനം
ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറക്കാനും ആളുകൾക്ക് മാനസിക പിന്തുണ നൽകാനും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), കെഎംസിസി, ബഹ്റൈൻ പ്രതിഭ, ബികെഎസ്എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്. കൗൺസലിങ് ഉൾപ്പെടെ ആവശ്യമായ സഹായങ്ങള്‍ പ്രവാസികള്‍ക്ക് ഇവര്‍ നല്‍കുന്നുണ്ട്. എന്നിട്ട് പോലും ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിൽപരമായ സമ്മർദ്ദം എന്നിവയാണ് പ്രവാസികളുടെ ആത്മഹത്യക്ക് പ്രധാന കാരണം എന്നാണ് മനസിലാക്കുന്നതെന്ന് പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ പറഞ്ഞെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ശമ്പളം കുറഞ്ഞു, ജോലി നഷ്ടപ്പെട്ടു, ജീവിതചെലവ് വര്‍ധിച്ചു ഇവയെല്ലാം വലിയ മാനസിക പ്രശ്നങ്ങള്‍ ആണ് പ്രവാസികള്‍ക്ക് ഉണ്ടാകുന്നത്. സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതം കാരണം പലരും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. ഇതെല്ലാം ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങള്‍ ആണ്. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ച് ജീവിക്കുന്നവര്‍ സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കണം. പ്രശ്നങ്ങള്‍ ഉള്ളവര്‍ മാനസികാരോഗ്യം വീണ്ടെടുക്കണം എന്നതാണ് സാമൂഹിക പ്രവര്‍ത്തകര്‍ നല്ക്കുന്ന മുന്നറിയിപ്പ്.
12 ഭാഷകള്‍ സംസാരിക്കുന്ന തിരുവനന്തപുരത്തെ ഓട്ടോഡ്രൈവര്‍
Web Title : number of expatriates who have committed suicide is rising; malayali at the forefront
Malayalam News from Samayam Malayalam, TIL Network