Mary T | Samayam Malayalam | Updated: Nov 26, 2021, 6:04 PM
വായു സമ്മര്‍ദ്ദം മൂലം റഹ്മത്തിന്റെ കരള്‍ പൂര്‍ണ്ണമായും തകരാറിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം, റഹ്മത്ത് അലിയുടെ കുടുംബാംഗങ്ങള്‍ ഭദ്രേശ്വര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- ഹൂഗ്ലി ജില്ലയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് മരണപ്പെട്ടത്
- രാത്രി ഷിഫ്റ്റില്‍ ആയിരുന്നു റഹ്മത്ത് അലിയുടെ ജോലി
- കൃത്യം നടന്ന് 10 ദിവസത്തിന് ശേഷമാണ് യുവാവിന്റെ മരണം
Also Read: സ്കൂളുകളിൽ ഇനി വൈകുന്നേരം വരെ ക്ലാസ്; ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കിയേക്കും
ഹൂഗ്ലി ജില്ലയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് മരണപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് റഹ്മത്ത് അലിയെ ബലംപ്രയോഗിച്ച് മലദ്വാരത്തില്‍ പൈപ്പ് കുത്തി വായു കടത്തുകയായിരുന്നു.
അന്നേ ദിവസം രാത്രി ഷിഫ്റ്റില്‍ ആയിരുന്നു റഹ്മത്ത് അലിയുടെ ജോലി. ആ സമയത്ത് റഹ്മത്ത് അലി എതിര്‍ത്തെങ്കിലും സുഹൃത്തുക്കള്‍ ബലംപ്രയോഗിച്ച് പൈപ്പ് മലദ്വാരത്തിലേക്ക് കയറ്റുകയായിരുന്നു. വൈകാതെ തന്നെ യുവാവിന്റെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. തുടര്‍ന്ന്, അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൂഗ്ലിയിലെ ചുഞ്ചുറ ഇമാംബര ആശുപത്രിയിലേക്കാണ് യുവാവിനെ ആദ്യം കൊണ്ടുപോയത്. ആരോഗ്യനില വഷളായതോടെ റഹ്മത്ത് അലിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൃത്യം നടന്ന് 10 ദിവസത്തിന് ശേഷമാണ് യുവാവിന്റെ മരണം. വായു സമ്മര്‍ദ്ദം മൂലം റഹ്മത്തിന്റെ കരള്‍ പൂര്‍ണ്ണമായും തകരാറിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Also Read: മുഖ്യമന്ത്രി വാക്കു പാലിച്ചെന്ന് മോഫിയയുടെ അച്ഛൻ; കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ദിൽഷാദ്
സംഭവത്തിന് ശേഷം, റഹ്മത്ത് അലിയുടെ കുടുംബാംഗങ്ങള്‍ ഭദ്രേശ്വര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. റഹ്മത്ത് അലിയുടെ സഹപ്രവര്‍ത്തകനായ ഷഹ്സാദ ഖാനാണ് കേസിലെ മുഖ്യപ്രതി. എയര്‍ പമ്പ് ഉപയോഗിച്ച് മില്ലിലെ ചണം വൃത്തിയാക്കുന്ന ജോലിയാണ് ഷഹ്സാദയ്ക്കുള്ളത്. റഹ്മത്തിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ ചണം മില്‍ മൗനം പാലിക്കുകയാണ്.
‘നീര്‍പളുങ്കുകള്‍ ചിതറി വീഴുമീ…’; ഗാനാശ്രുക്കളാൽ ബിച്ചു തിരുമലയ്ക്ക് വിട!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : bengal man dies after coworkers pumped air in his body
Malayalam News from Samayam Malayalam, TIL Network