Gokul Murali | Samayam Malayalam | Updated: Nov 26, 2021, 4:15 PM
സംഭവത്തിൽ പ്രതിക്ക് 10 വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. ഇതിന് പുറമെ, യുവതിയെ മര്‍ദ്ദിച്ചതിന് 25,000 രൂപ പിഴയും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
2017ലാണ് സംഭവം നടക്കുന്നത്. ഠാക്കൂറും കാമുകിയായ സുമിത്ര ചവാഡയും ആനന്ദ് ജില്ലയിലെ അദാസ് റെയിൽവേ സ്റ്റേഷനിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്നു.
മുംബൈയിലെ മിയാഗം കര്‍ജാൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഠാക്കൂര്‍ ഈ സ്റ്റേഷനിൽ ഇറങ്ങിയില്ല. ഇതിനെ ചൊല്ലി ഇരുവര്‍ക്കുമിടയിൽ ചൂടേറിയ വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. രോഷാകുലനായ ഠാക്കൂർ അവളെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
നിലത്തുവീണ ചാവദയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ തന്നെ ഒരു സന്നദ്ധപ്രവര്‍ത്തകന്റെ ഇടപെടൽ കാരണം ഇവരെ ആശുപത്രിയിലേക്ക് പെട്ടന്ന് തന്നെ എത്തിക്കുകയും ചെയ്തു.
പിന്നീട്, ഈ പ്രവര്‍ത്തകന്റെ സഹായത്തോടെയാണ് ഇവര്‍ ഠാക്കൂറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കൊലപാതകശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിൽ പ്രതിക്ക് 10 വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. ഇതിന് പുറമെ, യുവതിയെ മര്‍ദ്ദിച്ചതിന് 25,000 രൂപ പിഴയും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read : ഫസൽ വധക്കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥന് പെൻഷൻ നിഷേധിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രി അധിക്ഷേപിച്ചതായും പരാതി
ഗുരുതരമായ വാക് വാദങ്ങള്‍ക്ക് പിന്നാലെയാണ് ഓടുന്ന ട്രെയിനിൽ നിന്നും ഇവരെ തള്ളിത്താഴെയിട്ടത്. കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷവും കൃത്യം ചെയ്തത് എന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മൃതി ത്രിവേദി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
‘ചുരുളി’യ്ക്ക് എതിരെ നിയമനടപടികളുമായി യഥാർത്ഥ ചുരുളി ഗ്രാമവാസികൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : man called alpesh thakor got 10 year jail term for throwing pregnant girlfriend out from running train
Malayalam News from Samayam Malayalam, TIL Network