Mary T | Samayam Malayalam | Updated: Nov 26, 2021, 7:06 PM
ബ്രിട്ടന്, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായി തുടരും. ഈ രാജ്യങ്ങളില്‍ എയര്‍ ബബിള്‍ പ്രകാരം സര്‍വീസ് തുടരുമെന്ന സര്‍ക്കാര്‍ അറിയിച്ചു
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- കൊവിഡ് കാരണം 2020 മാര്‍ച്ച് 23 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു
- 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ രൂപീകരിച്ചിരുന്നു
- 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും
Also Read: ദക്ഷിണാഫ്രിക്കയില്‍ ’10 ജനിതകമാറ്റം’ വന്ന കൊറോണവൈറസ്; ഇന്ത്യയില്‍ അതീവ ജാഗ്രത
കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഏകദേശം 28 രാജ്യങ്ങളുമായി രൂപീകരിച്ച എയര്‍ ബബിള്‍ കരാറിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു.
‘ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വാണിജ്യ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന കാര്യം ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബ മന്ത്രാലയം എന്നിവരുമായി കൂടിയാലോചിച്ച് പരിശോധിച്ചു. 2021 ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കും’, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവില്‍ അറിയിച്ചു.
14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം, ബ്രിട്ടന്, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായി തുടരും. ഈ രാജ്യങ്ങളില്‍ എയര്‍ ബബിള്‍ പ്രകാരം സര്‍വീസ് തുടരുമെന്ന സര്‍ക്കാര്‍ അറിയിച്ചു.
Also Read: ദക്ഷിണാഫ്രിക്കയിലെ കൊവിഡ് വകഭേദം; യാത്രാ നിരോധനവുമായി യൂറോപ്യന്‍ യൂണിയന്
ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസിനെ കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് രോഗബാധ കണ്ടെത്തുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ നിയുക്ത ജീനോം സ്വീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് ഉടന്‍ അയക്കുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കൊവിഡിന്റെ പുതിയ വകഭേദം ബോട്സ്വാനയില് 3, ദക്ഷിണാഫ്രിക്കയില്‍ 6, ഹോങ്കോംഗില്‍ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ ജീവിയെ കണ്ടിട്ടുണ്ടോ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : india to resume international flights from december 15
Malayalam News from Samayam Malayalam, TIL Network