Ken Sunny | Samayam Malayalam | Updated: Nov 26, 2021, 5:52 PM
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ കടബൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് പരിഹരിക്കേണ്ടി വന്നത് പ്രൈമറി സ്കൂളിൽ പഠിക്കുന്ന വിദ്യാത്ഥികളുടെ പ്രശ്നമാണ്. തന്റെ ലെഡ് പെൻസിൽ കടം വാങ്ങിയ ഹനുമന്തു തിരികെ നൽകയില്ല എന്നാണ് പരാതിക്കാരൻ മന്തുവിന്റെ ആരോപണം.
PC: Twitter/ Vishnu Vardhan Reddy
ഹൈലൈറ്റ്:
- ഹനുമന്തു എന്ന് പേരുള്ള കുട്ടി ഹനുമന്തു എന്ന് തന്നെ പേരുള്ള കുട്ടിക്കെതിരെ പരാതിയുമായാണ് പോലീസ് സ്റ്റേഷനിലെത്തിയത്
- ഒടുവിൽ ഇക്കാര്യത്തിൽ നമ്മൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്ന് പോലീസുദ്യോഗസ്ഥൻ
- ഹനുമന്തു ഉടൻ തന്നെ പറഞ്ഞു, “അവനെതിരെ ഒരു കേസെടുക്കുക”
പ്രൈമറി സ്കൂളിൽ പഠിക്കുന്ന വിദ്യാത്ഥികളാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ഹനുമന്തു എന്ന് പേരുള്ള കുട്ടി ഹനുമന്തു എന്ന് തന്നെ പേരുള്ള കുട്ടിക്കെതിരെ പരാതിയുമായാണ് പോലീസ് സ്റ്റേഷനിലെത്തിയത് എന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ആരോപണ വിധേയനായ ഹനുമന്തുവും പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഒപ്പം ഇരു ഹനുമന്തുമാരുടെയും സഹപാഠികളും.
കാമുകൻ പിണങ്ങി, സംസാരിക്കാൻ കൂട്ടാക്കുന്നില്ല! പോലീസിന്റെ സഹായം തേടി കാമുകി
തന്റെ ലെഡ് പെൻസിൽ കടം വാങ്ങിയ ഹനുമന്തു തിരികെ നൽകയില്ല എന്നാണ് പരാതിക്കാരൻ ഹനുമന്തുവിന്റെ ആരോപണം. സംഭവം ഏറെ രസകരമാണ് എന്ന് തോന്നിയിട്ടോ എന്തോ പോലീസ് കുട്ടി പരാതി പറയുന്നത് വിഡിയോയിൽ പകർത്തി. “ഞങ്ങൾ ഗൃഹപാഠം ചെയ്യുകയും കളിക്കുകയും ചെയ്യുമ്പോൾ, അവൻ എന്റെ പെൻസിൽ എടുത്തു!” ഹനുമന്തു പോലീസിനോട് പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ “ഞാൻ അത് എടുത്തു, പക്ഷേ ഞാനും തിരിച്ചുകൊടുത്തു” എന്ന് തറപ്പിച്ചുപറയുന്നു ആരോപണവിധേയനായ ഹനുമന്തു. വാദവും പ്രതിവാദവും നടക്കുമ്പോൾ സുഹൃത്തുക്കൾ ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
കൂടുതൽ വിശകലം നടന്നതോടെ ലെഡ് മാത്രമാണ് താൻ എടുത്തതെന്നും പെൻസിൽ എടുത്തിട്ടില്ല എന്നും ആരോപണവിധേയനായ ഹനുമന്തു പറയുന്നുണ്ട്. ഒടുവിൽ ഇക്കാര്യത്തിൽ നമ്മൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്ന് പോലീസുദ്യോഗസ്ഥൻ ചോദിക്കുന്നു. ഹനുമന്തു ഉടൻ തന്നെ പറഞ്ഞു, “അവനെതിരെ ഒരു കേസെടുക്കുക.”
പാൽ കറക്കാൻ സമ്മതിക്കുന്നില്ല! എരുമക്കെതിരെ പോലീസിൽ പരാതിയുമായി കർഷകൻ
ഇതുകേട്ട സുഹൃത്തുക്കളുടെ ചിരിയും മറ്റേ ഹനുമന്തുവിന്റെ മുഖത്തെ ഞെട്ടലും അവഗണിച്ച്, പോലീസ് നടപടിയെടുക്കണമെന്ന് ഹനുമന്തു തറപ്പിച്ചു പറയുന്നതാണ് പിന്നീട് വിഡിയോയിൽ. “നീ വിശാലഹൃദയനാവണം. അവനെ ജയിലിലേക്ക് അയച്ചാൽ അവന്റെ മാതാപിതാക്കൾക്ക് വിഷമം തോന്നില്ലേ?” എന്ന് പരാതി പറഞ്ഞ ഹനുമന്തുവിനോട് ഒരു പോലീസുകാരൻ പറയുന്നതും വിഡിയോയിലുണ്ട്.
ഒടുവിൽ അല്പം മടിയോടെ ആണെങ്കിലും ഒരു സന്ധിക്ക് സമ്മതിക്കുകയും തന്റെ ‘ശത്രുവിന്’ കൈ കൊടുക്കുകയും ചെയ്താണ് രണ്ട് ഹനുമന്തുമാരും പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : primary school kids go to police station to resolve row over pencil
Malayalam News from Samayam Malayalam, TIL Network