ഹൈലൈറ്റ്:
- ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കെതിരെ എം സ്വരാജ്.
- പേജുകളിലെ പ്രചരണത്തിന് ഉത്തരവാദിത്തമില്ല.
- പ്രചാരണം നടക്കുന്ന പേജുകളുമായി ബന്ധമില്ല.
‘ടാങ്ക് ടാക്സിയായി ഓടിക്കാൻ അനുവദിക്കണം, കുട്ടികളെ സ്കൂളിൽ കൊണ്ട് പോകണം’; ആവശ്യവുമായി യുവാവ്
സ്വരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
“ഫാൻ സംസ്കാരത്തിന്റെ ” രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ – .എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്”
എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.
വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.
സ്കൂളുകളിൽ ഇനി വൈകുന്നേരം വരെ ക്ലാസ്; ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കിയേക്കും
എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല. എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു” – എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം സ്വരാജ് വ്യക്തമാക്കി.
സാന്ത്വനം കണ്ണന്റെ ചാനലിന് സിൽവർ പ്ളേ ബട്ടൺ സ്വന്തം
Web Title : cpm leader m swaraj criticize social media post and facebook pages
Malayalam News from Samayam Malayalam, TIL Network