Mary T | Samayam Malayalam | Updated: Nov 26, 2021, 9:56 PM
പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ഫയല്‍ ചിത്രം
ഹൈലൈറ്റ്:
- 51.91 % പേര് ബിഹാറില്‍ ദാരിദ്ര്യം അനുഭവിക്കുന്നു
- കേന്ദ്രഭരണ പ്രദേശങ്ങളില്‍ 1.72 ശതമാനത്തോടെ പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവുള്ളത്
- പോഷകാഹാര കുറവുള്ളവരുടെ എണ്ണത്തില്‍ ബിഹാറാണ് ഒന്നാം സ്ഥാനത്ത്
ബിഹാറില്‍ 51.91 %, ജാര്‍ഖണ്ഡില്‍ 42.16 %, ഉത്തര്‍ പ്രദേശില്‍ 37.79 % എന്നിങ്ങനെയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങള്‍. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയില്‍ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് മേഘാലയ 32.67 ശതമാനം ദാരിദ്ര്യം അനുഭവിക്കുന്നു.
Also Read: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കും
ഗോവ- 3.76%, സിക്കിം- 3.82%, തമിഴ്നാട്- 4.89%, പഞ്ചാബ്- 5.59% എന്നിവയാണ് ദാരിദ്ര്യം കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍. കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആന്റ് നഗര്‍ ഹവേലിയില്‍- 27.36%, ജമ്മു കശ്മീര്‍, ലഡാഖ്- 12.58%, ദാമന്‍ & ദിയു- 6.82%, ഛണ്ഡിഗഡ്- 5.97% എന്നിവയാണ് ഏറ്റവും ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. 1.72 ശതമാനത്തോടെ പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവുള്ളത്. ലക്ഷദ്വീപ്- 1.82%, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍- 4.30% എന്നിവിടങ്ങളില്‍ ദാരിദ്ര്യം മോശം നിലയിലല്ല.
പോഷകാഹാര കുറവുള്ളവരുടെ എണ്ണത്തില്‍ ബിഹാറാണ് ഒന്നാം സ്ഥാനത്ത്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ് തൊട്ടുപിന്നില്‍. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റിവും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് രാജ്യത്തെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.
വിസിക്ക് കുടിക്കാൻ കമ്മ്യൂണിസ്റ്റ് അരിഷ്ടം; കയ്യിലേന്താൻ ചെങ്കൊടിയുമായി കെഎസ്യു!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : niti aayog report says that kerala least poor state and bihar jharkhand poorest states in india
Malayalam News from Samayam Malayalam, TIL Network