ഹൈലൈറ്റ്:
- സമീപ പ്രദേശങ്ങളില്‍ സ്ഫോടനം ഒന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ്
- കഴിഞ്ഞ വര്‍ഷം മേയിലും ഈ വര്‍ഷം ജൂലൈയിലും സമാനമായ ശബ്ദങ്ങള്‍ കേട്ടിട്ടുണ്ട്
- നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി
Also Read: ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; മുന്നില്‍ ബിഹാറും ജാര്‍ഖണ്ഡും യുപിയും
ബെംഗളൂരുവിലെ ബിഡദി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നിവാസികള്‍ നഗരത്തില്‍ രാവിലെ വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലും ഈ വര്‍ഷം ജൂലൈയിലും സമാനമായ ശബ്ദങ്ങള്‍ കേട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി.
സമീപ പ്രദേശങ്ങളില്‍ സ്ഫോടനം ഒന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്ഫോടനം പോലുള്ള ശബ്ദമോ ഭൂചലനമോ നിരീക്ഷണ ഉപകരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗര്‍, കഗ്ഗലിപുര എന്നീ പ്രദേശങ്ങളില്‍ ഉള്ളവരാണ് ദുരൂഹശബ്ദം റിപ്പോര്‍ട്ട് ചെയ്തത്.
Also Read: മഹാരാഷ്ട്രയില്‍ മാര്‍ച്ചോടെ ബിജെപി അധികാരത്തില്‍; വിവാദത്തിന് വഴിവെച്ച് കേന്ദ്രമന്ത്രി
ഈ വര്‍ഷം ജൂലൈയില്‍ ബെംഗളൂരുവില്‍ സര്‍ജാപുര്‍, ജെപി നഗര്‍, ബെന്സന് ടൗണ്‍, ഉല്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ നിവാസികള്‍ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടതായി അവകാശപ്പെട്ടിരുന്നു.
പുതിയാപ്പിള കോഴി, നിധി നിറച്ച് കോഴി, ചിക്കന്‍ ചെമ്പില്‍ ഇറച്ചി… ഭക്ഷ്യമേള തുടങ്ങി; മലപ്പുറത്തേക്ക് വിട്ടോ!
Web Title : another sonic boom in bengaluru
Malayalam News from Samayam Malayalam, TIL Network