ഹൈലൈറ്റ്:
- രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
- ആരോഗ്യ മന്ത്രാലയം നല്‍ക്കുന്ന മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം
- ഒരു ഡോസിന് എട്ട് റിയാലാണ് ഫീസ്.
ഒമാന്‍: ഒമാനിലെ സ്വാകാര്യ ആശുപത്രികളില്‍ ആരംഭിച്ച വാക്സിനേഷന് മികച്ച പ്രതികരണം. നിരവധി പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിന്‍റെ ദേശീയ ഇമ്യൂണൈസേഷൻ ക്യാപെയിനിൽ രജിസ്റ്റർ ചെയ്ത ആശുപത്രികളിലാണ് കൊവിഡ് വാക്സിന്‍ വിതരണം നടക്കുന്നത്.
ആശുപത്രിയില്‍ നേരിട്ട് എത്തിയും, മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും വാക്സിന്‍ ലഭിക്കും. ഒരു ചെറിയ തുക ഫീസ് അടച്ചാൽ അടച്ചാല്‍ മതിയാകും
തുടക്കത്തില്‍ 45 വയസിന് മുകളിലുള്ള വിദേശികൾക്കായിരുന്നു സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 18 വയസിന് മുകളിലുള്ള വിദേശികൾക്കും വാക്സില്‍ ലഭിക്കുന്നുണ്ട്.
ആസ്ട്രാസെനക വാക്സിന്‍ ആണ് ഇവിടെ വിതരണം ചെയ്യുന്നത്. രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഡോസിന് എട്ട് റിയാലാണ് ഫീസ്. മൂന്ന് റിയാൽ സേവനനിരക്കായും ഈടാക്കാം. അങ്ങനെ രണ്ട് ഡോസ് എടുക്കുന്നവര്‍ മൊത്തം 22 റിയാല്‍ ചെലവ് വരും.
Also Read: സൗദിയില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അറ്റസ്റ്റേഷന്‍ വേണ്ടെന്ന് എംബസി
സര്‍ക്കാര്‍ സൗജന്യമായി വാക്സിന്‍ വിതരണം നടത്തുന്നുണ്ട്. മുൻഗണനാ പട്ടിക അടിസ്ഥാനമാക്കിയാണ് വാക്സിന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ളവർക്ക് പണം കൊടുത്ത് വാക്സിന്‍ എടുക്കാം. ആരോഗ്യ മന്ത്രാലയം നല്‍ക്കുന്ന മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം നടക്കുന്നത്
മസ്കത്ത് ഗവർണറേറ്റിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ അൽ റഫാ ആശുപത്രിയുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ വൈകീട്ട് നാല് മുതൽ ഒമ്പതുവരെ ഇവിടെ വാക്സിൻ ലഭിക്കും. വാഹനത്തിൽനിന്ന് ഇറങ്ങാതെ 20 മിനിറ്റ് കൊണ്ട് വാക്സിൻ സ്വീകരിച്ച് മടങ്ങാൻ സാധിക്കും.
രണ്ടാം ഡോസ് എടുക്കുന്നവര്‍ക്കും സർക്കാർ ജീവനക്കാർക്കും ഇവിടെയെത്തി വാക്സിന്‍ എടുക്കം.
ഇടമലക്കുടി വെടിവെപ്പ്; തോക്ക് കണ്ടെടുത്തു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : private clinics in oman astrazeneca for 22 riyals for two doses
Malayalam News from malayalam.samayam.com, TIL Network