കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെയാണ് മദ്യശാലകൾ തമിഴ്നാട്ടിൽ തുറക്കാൻ തുടങ്ങിയത്. കാത്തിരിപ്പിനൊടുവിൽ മദ്യശാലകൾ തുറന്നോടെയാണ് മദ്യം ആരാധിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധനേടിയത്
മദ്യശാലയ്ക്ക് മുന്നിൽ നിന്നുള്ള ദൃശ്യം. PHOTO: ANI
ഹൈലൈറ്റ്:
- വിളക്ക് കത്തിച്ച് കുപ്പികൾ ആരാധിച്ച് ആഘോഷം
- കുപ്പികളെ ആരാധിച്ച് ആദ്യദിനം
- വൈറൽ ദൃശ്യങ്ങൾ മധുരയിൽ നിന്ന്
മധുരൈ: കൊവിഡ് കേസുകളിൽ കുറവ് വന്ന് തുടങ്ങിയതോടെ തമിഴ്നാട് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് 27 ജില്ലകളിൽ മദ്യശലകൾ തുറക്കാനുള്ള തീരുമാനമായിരുന്നു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് ജില്ലകളിൽ മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിനിടെ മദ്യം വാങ്ങാൻ എത്തിയ ആൾ കുപ്പി ദീപത്തിന് മുന്നിൽവെച്ച് ആരാധിക്കുന്ന വീഡിയോ വൈറലാവുകയാണ്.
മധുരെയിലെ ഒരു മദ്യശാലയ്ക്ക് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയും ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ആരതി ഉഴിയുന്നതിന് സമാനമായിരുന്നു ഇയാളുടെ ആരാധനയെന്നാണ് റിപ്പോർട്ടുകൾ.
Also Read : സർവീസുകൾ നാളെ മുതൽ; കേരളത്തിൽ ഓടിത്തുടങ്ങുന്ന ട്രെയിനുകൾ ഏതെല്ലാം? റിസർവേഷൻ ആരംഭിച്ചു
രാവിലെ മദ്യഷോപ്പിലെത്തിയ ഒരാൾ കർപ്പൂരം കത്തിച്ച ശേഷം കുപ്പി വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. കർപ്പൂരം കത്തിച്ച തട്ട് നിലത്ത് വച്ച് കുപ്പി വാങ്ങിയ ശേഷം മദ്യകുപ്പികൾ ദീപത്തിന് മുന്നില്‍ വച്ച് ആരാധിക്കുന്നതും വീഡിയോയില്‍ കാണാം. മദ്യം വാങ്ങാൻ ഇവിടെയത്തിയ മറ്റുചിലരും ഇതിൽ പങ്കാളിയായിരുന്നു. ദീപത്തിന് മുന്നിൽ വെച്ച കുപ്പിയെ ആരാധിച്ച ശേഷമാണ് ഇവർ കുപ്പി എടുക്കുന്നത്.
Also Read : ബിജെപി ഓഫീസ് നിർമ്മിക്കാൻ തറക്കല്ലിട്ടു; മണിക്കൂറിനുള്ളിൽ ഇളക്കി മാറ്റി കർഷകർ
തമിഴ്നാട്ടിലെ 27 ജില്ലകളിലാണ് സര്‍ക്കാര്‍ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരയാണ് മദ്യഷോപ്പുകളുടെ പ്രവർത്തന സമയം. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ എഐഎഡിഎംകെയും ബിജെപിയും
ലോക്ക് ഡൗൺ അവസാനിക്കുന്നു; പ്രാദേശിക നിയന്ത്രണം വന്നേക്കും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man in madurai celebrates reopening liquor shops video
Malayalam News from malayalam.samayam.com, TIL Network