99 ഐസിയു കിടക്കകളും ഉപയോഗത്തില്‍
പലയിടങ്ങളിലും കൊവിഡ് രോഗികളെ ഏതാനും മണിക്കൂറുകള്‍ മാത്രം എമര്‍ജന്‍സി വിഭാഗത്തില്‍ കിടത്തിയ ശേഷം വീടുകളിലേക്ക് തന്നെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. അതീവ ഗുരുതര രോഗികളെ മാത്രമാണ് ആശുപത്രികളില്‍ നിലനിര്‍ത്തുന്നതെന്നും ഐസിയു ബെഡുകളെല്ലാം നിലവില്‍ ഉപയോഗത്തിലാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ 366 ഉം സ്വകാര്യ ആശുപത്രികളില്‍ 76 ഉം ഐസിയു ബെഡുകളാണുള്ളത്. ഇവയില്‍ 99 ശതമാനവും നിറഞ്ഞുകഴിഞ്ഞു. സാധാരണ കിടക്കകളില്‍ 95 ശതമാനവും ഇപ്പോള്‍ ഉപയോഗത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചികില്‍സാ സൗകര്യങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം നാലായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ ആയിരത്തിലേറെ രോഗികളാണ് ആശുപത്രികളിലുള്ളത്. അവരില്‍ പകുതിയോളം പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
നിയന്ത്രണങ്ങളിലെ ഇളവ് അപകടം ചെയ്തു
ജൂണ്‍ രണ്ടു മുതല്‍ ഒമാന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും വിവാഹച്ചടങ്ങുകള്‍ നടത്താനും ആരാധനാലയങ്ങളും ബീച്ചുകളും പാര്‍ക്കുകകുയം മറ്റും തുറക്കാനും അനുമതി നല്‍കുകയും ചെയ്തിരുന്നു. അതുവരെ രാത്രി എട്ടു മണി വരെ മാത്രം തുറക്കാന്‍ അനുമതിയുണ്ടായിരുന്ന കടകള്‍ക്ക് ജൂണ്‍ ആദ്യം മുതല്‍ അതിനു ശേഷവും പ്രവര്‍ത്തിക്കാനും അനുമതി നല്‍കിിരുന്നു. ഇതേത്തുടര്‍ന്നാണ് കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് വിലയിരുത്തപ്പെടുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : oman faces shortage of hospital beds amid surge in covid cases
Malayalam News from malayalam.samayam.com, TIL Network