ഹൈലൈറ്റ്:
- സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ ഒഴിവാക്കി
- തീരുമാനം കോർ കമ്മിറ്റി യോഗത്തിൽ
- ഐഷ സുൽത്താനയ്ക്കെതിരായ കേസിൽ പ്രതിഷേധം
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഈ കൂട്ടായ്മയിൽ നിന്ന് ബിജെപിയെ ഒഴിവാക്കിയെന്ന തീരുമാനമാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഐഷ സുൽത്താനയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിരവധി ബിജെപി നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരുന്നു.
Also Read : അസാധാരണവും അവിശ്വസനീയവും; ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്ന് വനിതാ കമ്മീഷൻ
പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പണ്‍’ എന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ വിശേഷിപ്പിച്ചതിനെതിരെ ലക്ഷദ്വീപിലെ ബിജെപി നേതാവ് നല്കിയ പരാതിയിലാണ് ഐഷക്കെതിരെ കേസെടുത്തത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. കേസ് പിൻവലിക്കണമന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.
അതേസമയം ‘ബയോ വെപ്പൺ’ പരാമർശം നടത്തിയെന്നതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു.
രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ഐഷ സുല്‍ത്താന സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടിയിട്ടുണ്ട്. വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുല്‍ത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ലോക്ക് ഡൗൺ അവസാനിക്കുന്നു; പ്രാദേശിക നിയന്ത്രണം വന്നേക്കും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : core committee decides to expel bjp from save lakshadweep forum
Malayalam News from malayalam.samayam.com, TIL Network