ഹൈലൈറ്റ്:
- ഈ വര്‍ഷം ഇന്ത്യയിൽ 20 കോടി ഡോസ് വാക്സിൻ
- ഇന്ത്യയിലും ക്ലിനിക്കൽ പരീക്ഷണം
- യുഎസിൽ നിന്ന് നാലാമത്തെ വാക്സിൻ
യുഎസിലും മെക്സിക്കോയിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90.4 ശതമാനം ഫലപ്രാപ്തിയാണ് കണ്ടെത്തിയത്. വിലയേറിയ ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്ക് തുല്യമാണിത്. അതേസമയം, യുഎസിൽ നിലവിൽ ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും കൊവിഡ് 19 വാക്സിൻ ലഭ്യമായ സാഹചര്യത്തിൽ കൊവോവാക്സിന് എഫ്ഡിഎ അനുമതി ലഭിക്കുക എളുപ്പമാകില്ല. യുഎസ് അടക്കമുള്ള ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് അനുമതി നേടിയാൽ മാത്രമേ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കി കമ്പനിയ്ക്ക് വാക്സിൻ വിതരണം ചെയ്യാനാകൂ.
Also Read: സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ ഒഴിവാക്കി
അതേസമയം, കമ്പനി അനുമതിയ്ക്കായി യൂറോപ്യൻ യൂണിയനെയും യുകെയെയും കൂടാതെ ഇന്ത്യ, കൊറിയ എന്നീ രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിൽ നിന്ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൊവോവാക്സ് സിഇഓ സ്റ്റാൻലി എര്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞു. യുകെ സര്‍ക്കാര്‍ ഏജൻസിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. അനുമതി ലഭിച്ചാൽ സെപ്റ്റംബര്‍ മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങും.
Also Read: സമ്പൂർണ്ണ ലോക്ക് ഡൗൺ നീട്ടില്ല; ഇനി നിയന്ത്രണം ടിപിആർ അടിസ്ഥാനത്തിൽ പ്രാദേശികമായി
അതേസമയം, ഈ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിലും പുരോഗമിക്കുകയാണ്. 15 കേന്ദ്രങ്ങളിലായി 18 വയസ്സിനു മുകളിലുള്ള 1600 പേരിലാണ് 2, 3 ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി വാക്സിൻ നല്‍കിയത്. കൂടാതെ കുട്ടികളിൽ പരീക്ഷണം നടത്താനും നീക്കമുണ്ട്. ഐസിഎംആറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടൻ തന്നെ കമ്പനി വാക്സിൻ്റെ അനുമതിയ്ക്കായി തങ്ങളെ സമീപിച്ചേക്കുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവിൽ വാക്സിൻ നല്‍കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനും ഈ വാക്സിൻ പ്രയോജനപ്പെട്ടേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാര്‍ നല്കിയ 1.6 ബില്യൺ ഡോളര്‍ ധനസഹായം ഉപയോഗിച്ചാണ് ഈ വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്.
മദ്യക്കുപ്പികള്‍ ആരാധിച്ച് മധുര സ്വദേശി; ദൃശ്യങ്ങൾ വൈറൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : us firm awaits approval for covovax as sii to supply 20 crore doses to india in 2021
Malayalam News from malayalam.samayam.com, TIL Network