വായയുടെ പ്രശ്നവുമായി ചികിത്സ തേടുന്ന മിക്കവാറും പരാതിപ്പെടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അസഹനീയമായ വായ്നാറ്റം. ഇത് പരിഹരിക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ പരിചയപ്പെടാം.
വായ്നാറ്റം അകറ്റാൻ ഈ വിദ്യകൾ പരീക്ഷിക്കാം
ഹൈലൈറ്റ്:
- വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിന്റെ കാരണങ്ങൾ പലത്
- വായ്നാറ്റം അകറ്റാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ
വായയുടെ ശുചിത്വക്കുറവാണ് വായ്നാറ്റത്തിന്റെ അടിസ്ഥാന കാരണമെങ്കിലും, മറ്റ് ചില കാരണങ്ങൾ മൂലവും നിങ്ങൾക്ക് ഈ പ്രശ്നം നേരിട്ടേക്കാം. പല്ലുകൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും, ചിലപ്പോൾ വായ്നാറ്റം ഉണ്ടാകാറുണ്ട്. ഇത് അപകർഷതാ ബോധത്തിലേക്കും മോശമായ സാമൂഹിക ഇടപെടലുകളിലേക്കും നയിച്ചേക്കാവുന്ന പ്രശ്നങ്ങൾക്ക് കാരണമാകും. വായ്നാറ്റം ഫലപ്രദമായി അകറ്റുവാനുള്ള ചില മാർഗ്ഗങ്ങൾ ഇതാ:
നാരങ്ങ വെള്ളം
ഒരാഴ്ചത്തേക്ക് ഒരു ഗ്ലാസ് നാരങ്ങ വെള്ളം ദിവസവും കുടിക്കുക. നാരങ്ങാവെള്ളം ലെമണേയ്ഡിന് തുല്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നാരങ്ങ നീര് വെള്ളത്തിൽ കലർത്തുക. ദിവസവും ഇത് കുടിക്കുന്നത് നിങ്ങളുടെ വായ ശുദ്ധവും വൃത്തിയുള്ളമായി അനുഭവപ്പെടുവാൻ സഹായിക്കും.
ഗ്രാമ്പൂ
ദിവസത്തിലെ നിങ്ങളുടെ അവസാന ഭക്ഷണം കഴിച്ച ശേഷം ഗ്രാമ്പു കുറച്ച് മിനിറ്റ് നേരം ചവയ്ക്കുക. ഇത് പുതിന നൽകുന്ന ഫലം പോലെ നിങ്ങളുടെ വായ്നാറ്റം ഇല്ലാതാക്കും. ശരീരത്തിലെ ദുർഗന്ധവും ചുമയും ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെ നശിപ്പിക്കുവാനും ഇത് വളരെ സഹായകരമാണ്.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം ഈ പൊടിക്കൈകളിലൂടെ
പെരുംജീരകം
ഒരു മോശം ദഹനവ്യവസ്ഥ മൂലമാണ് ദുർഗന്ധം ഉണ്ടാകുന്നത്. അങ്ങനെയാണെങ്കിൽ, ഭക്ഷണം കഴിച്ചതിനു ശേഷം ദിവസവും ഒരു ടീസ്പൂൺ പെരുംജീരകം കഴിക്കുക. വായിലെ ബുദ്ധിമുട്ടുകൾക്കും ചുമയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. സമാന ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പെരുംജീരകം ചായ കുടിക്കാനും കഴിയും.
കിവി
കിവി നിങ്ങളുടെ വായ്നാറ്റം കാര്യക്ഷമമായി ഇല്ലാതാക്കും. ഓറഞ്ച്, സ്ട്രോബെറി, കിവി പഴം എന്നിവ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. വിറ്റാമിൻ സി വയറിൽ ഒരു അസിഡിറ്റി അന്തരീക്ഷം സൃഷ്ടിക്കുകയും, അണുക്കൾക്ക് വായിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതിനാൽ, നിങ്ങൾ വായ്നാറ്റം അനുഭവിക്കുമ്പോൾ കിവി കഴിക്കുക.
വായ്നാറ്റത്തിന് പരിഹാരം ഇതാ ഇങ്ങനെ
ആപ്പിൾ
ആപ്പിൾ കഴിക്കുന്നത് ഉമിനീർ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് നിങ്ങൾക്ക് വായ്നാറ്റത്തിൽ നിന്ന് മോചനം നേടാൻ ഉപകരിക്കും. ഒരു ദിവസത്തിൽ ഒരു തവണയെങ്കിലും ലഘുഭക്ഷണത്തിനായി ഒരു ആപ്പിൾ കഴിക്കുക. ഒരു ആപ്പിൾ ദിവസവും കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും എന്ന് കേട്ടിട്ടില്ലേ? ഒരുപക്ഷേ അത് ദന്തരോഗവിദഗ്ദ്ധനെയും അകറ്റിനിർത്താം.
കറുവപ്പട്ട
കറുവപ്പട്ട കഷ്ണങ്ങൾ ചവയ്ക്കുന്നത്, അതിലെ സുപ്രധാന എണ്ണകൾ വായിലെ ദോഷകരമായി ബാക്ടീരിയകളെ നശിപ്പിച്ച്, ദുർഗന്ധം ശമിപ്പിക്കുന്നു. മാത്രമല്ല ഇതിന് നല്ല സുഗന്ധം ഉള്ളതിനാൽ, ഒരു മൗത്ത് ഫ്രഷ്നർ പോലെ പ്രവർത്തിക്കുകയും ചെയ്യും. കറുവപ്പട്ടയുടെ മൗത്ത് വാഷും ഫലപ്രദമാണ്. മിന്റി മൗത്ത് വാഷുകൾ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഇത് ഒരു മികച്ച ബദലാണ്.
വരണ്ട ചുമ മാറാൻ ഇതാ ചില വീട്ടുവൈദ്യങ്ങൾ
നാരങ്ങ മിഠായി
വെറും തുപ്പൽ എന്നതിനേക്കാൾ ഉപരിയായി, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്ന അതിശയകരമായ ദ്രാവകമാണ് നമ്മുടെ ഉമിനീർ. ഇത് വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കുകയും വായിൽ നിന്ന് വയറിലേക്ക് വരുന്ന പോഷകാഹാരത്തിന്റെയും ജലത്തിന്റെയും പ്രവാഹത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ വായിൽ ഒളിഞ്ഞിരിക്കുന്ന മുഴുവൻ ബാക്ടീരിയകളും വായയിൽ ദോഷഫലങ്ങൾ ഉണ്ടാക്കുന്നു എന്ന കാരണത്താൽ, വരണ്ട വായ സാധാരണയായി ദുർഗന്ധത്തെ വമിപ്പിക്കുന്നു. നിങ്ങൾക്ക് പതിവായി വരണ്ട വായയുടെ പ്രശ്നം ഉണ്ടെങ്കിൽ, നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും കേവലം വെള്ളം കുടിക്കുന്നതിനെക്കാൾ അപ്പുറം പരിചരണം നൽകുകയും വേണം.
നാരങ്ങ നീര് “മിഠായി” ഉണ്ടാക്കാൻ, അര കപ്പ് നാരങ്ങ നീര് ആവശ്യത്തിന് വെള്ളത്തിൽ കലർത്തി ഒരു ഐസ് ട്രേയിൽ നിറയ്ക്കുക. ഇവ ഫ്രീസറിൽ ഇടുക. മിഠായികൾ തണുത്ത് ഉറച്ചു കഴിഞ്ഞാൽ വായിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങുമ്പോഴെല്ലാം നിങ്ങൾക്ക് അവ വായിലിട്ട് നുണയാം. നിങ്ങളുടെ പാനീയം കൂടുതൽ ഉന്മേഷപ്രദമാക്കുന്നതിന് നിങ്ങൾക്ക് അവ വെള്ളത്തിൽ ചേർത്ത് കുടിക്കാനും കഴിയും.
പല്ലുതേക്കുക, നാക്ക് വടിക്കുക
വായ്നാറ്റത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നാണ് പല്ല് തേയ്ക്കുക എന്നത്. ദിവസത്തിൽ രണ്ടുതവണ അല്ലെങ്കിൽ ഓരോ നേരത്തെ ഭക്ഷണത്തിനു ശേഷവും പല്ല് തേയ്ക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശ്വാസം കൂടുതൽ പുതുമയുള്ളതാക്കാൻ നിങ്ങൾക്ക് മൗത്ത് വാഷ് ഉപയോഗിക്കാം.
ആക്ടിവേറ്റഡ് ചാർക്കോൾ
ആക്ടിവേറ്റഡ് ചാർക്കോൾ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന മികച്ച ശുദ്ധീകരണ പരിഹാരങ്ങളിൽ ഒന്നാണ്. ടൂത്ത് പേസ്റ്റായി ഉപയോഗിക്കുമ്പോൾ, ശ്വസന ദുർഗന്ധം കുറയ്ക്കുന്നതിനും കുടൽ, ദഹന ക്ഷേമം എന്നിവ മെച്ചപ്പെടുത്തുവാനും ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പിടിച്ചെടുക്കുന്നു. ഇത് നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാനും സഹായിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : natural ways to get rid of bad breath
Malayalam News from malayalam.samayam.com, TIL Network