ചർമ്മത്തിന് കൂടുതൽ രോഗശാന്തി ഗുണങ്ങൾ പകരുന്നതോടൊപ്പം പലതരം ചർമ പ്രശ്നങ്ങളെ കഴിവതും അകറ്റി നിർത്താൻ സഹായിക്കുന്ന കുറച്ച് ഫെയ്സ് മാസ്കുകൾ ഇന്ന് നമുക്കിവിടെ പരിചയപ്പെടാം.
ചർമ്മ പരിപാലനത്തിൻ്റെയും സൗന്ദര്യസംരക്ഷണത്തിൻ്റെയും കാര്യത്തിൽ പണ്ടുമുതലേ തൈര് ഒരു പ്രധാന ചേരുവയായി ഉപയോഗിച്ചുവരുന്നുണ്ട്. മികവുറ്റതും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതുമായ ചർമ്മസ്ഥിതി ലഭിക്കാനായി ഏതൊരാൾക്കും തൈര് ഉപയോഗിച്ചുകൊണ്ടുള്ള വിവിധതരം ഫേസ്പാക്കുകൾ പരീക്ഷിക്കാവുന്നതാണ്.
സ്ട്രോബെറി & തൈര് ഫെയ്സ് മാസ്ക്
ആവശ്യമായ ചേരുവകൾ
> തൈര്
> സ്ട്രോബെറി
> തേൻ
എങ്ങനെ ഉപയോഗിക്കാം
ഒരു ചെറിയ മിക്സിംഗ് പാത്രത്തിൽ, 2 പഴുത്ത സ്ട്രോബെറി എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. 1 ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും സ്ട്രോബെറി ഉടച്ചതിലേക്ക് ചേർത്ത് ഇളക്കുക. നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ മേക്കപ്പുകൾ നീക്കം ചെയ്യുന്നതിനും ചർമ്മ സുഷിരങ്ങളെ തുറക്കുന്നതിനുമായി എണ്ണരഹിതമായ ഒരു ക്ലെൻസറും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് മുഖം കഴുകുക. കട്ടിയുള്ള ഈ മാസ്ക് മുഖത്ത് പ്രയോഗിച്ച് പതിനഞ്ച് മിനിറ്റ് മുഖത്ത് സൂക്ഷിച്ച് വരണ്ടതാക്കുക. ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മാസ്ക് വീണ്ടും നീക്കം ചെയ്ത് കഴുകുക. നിങ്ങളുടെ തുറന്ന സുഷിരങ്ങൾ അടയ്ക്കുന്നതിനായി മുഖത്ത് തണുത്ത വെള്ളം തളിക്കുക..മൃദുവായ തൂവാലകൊണ്ട് ചർമ്മം തുടച്ച് വരണ്ടതാക്കുക.
അവോക്കാഡോ & തൈര് ഫെയ്സ് മാസ്ക്
ആവശ്യമായ ചേരുവകൾ
> തൈര്
> ഒലിവ് ഓയിൽ
> അവോക്കാഡോ
എങ്ങനെ ഉപയോഗിക്കാം
ഒരു പാത്രത്തിൽ 1 ടീസ്പൂൺ ഒലിവ് ഓയിൽ എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ തൈര് ചേർക്കുക. അവോക്കാഡോ നന്നായി ഉടച്ചെടുത്ത് ഈ പാത്രത്തിലേക്ക് ചേർക്കുക. ചേരുവകൾ നേർത്ത പേസ്റ്റ് ആകുന്നതുവരെ നന്നായി ഇളക്കണം. മുഖചർമം നന്നായി കഴുകി തുടച്ച് ഈ മാസ്ക് പുരട്ടുക. പതിനഞ്ച് മിനിറ്റ് ഇത് ചർമ്മത്തിൽ വിടുക. ഇളം ചൂടുള്ള വെള്ളത്തിൽ മുഖം നനച്ചുകൊണ്ട് വൃത്താകൃതിയിൽ സ്ക്രബ് ചെയ്തുകൊണ്ട് മാസ്ക് നീക്കം ചെയ്യുക. മാസ്ക് മുഴുവൻ നീക്കം ചെയ്തു കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ വീണ്ടും കഴുകുക. മൃദുവായ തൂവാലകൊണ്ട് ചർമ്മം തുടച്ച് വരണ്ടതാക്കുക.
ഓട്സ് & തൈര് ഫേസ് മാസ്ക്ക്
ആവശ്യമുള്ള ചേരുവകൾ
> തൈര്
> തേൻ
> ഓട്സ്
എങ്ങനെ തയ്യാറാക്കാം
ഒരു ടീസ്പൂൺ തൈര് ഒരു പാത്രത്തിൽ എടുത്ത് നന്നായി അടിച്ചെടുക്കുക. 1 ടീസ്പൂൺ ഓട്സ് ഇതിലേക്ക് ചേർത്ത് കലർത്തി രണ്ട് മിനിറ്റ് സൂക്ഷിക്കാം. ഓട്സിലേക്ക് തൈര് ആഗിരണം ചെയ്യപ്പെടാൻ വേണ്ടിയാണിത്. ഇത് കഴിഞ്ഞ് 1 ടീസ്പൂൺ തേനും ഇതിലേക്ക് കൂട്ടി കലർത്താം. തേൻ ചേർത്തു കഴിഞ്ഞ ശേഷം ഈ മിശ്രിതം നന്നായി ഇളക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കട്ടിയുള്ള ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. മാസ്ക് വരണ്ടതാകാൻ അനുവദിച്ച ശേഷം, ഇളം ചൂടുള്ള വെള്ളവും മൃദുവായ ഏതെങ്കിലും തുണിയും ഉപയോഗിച്ച് മാസ്ക് നീക്കം ചെയ്യുക. മാസ്ക് നിങ്ങളുടെ ചർമ്മത്തിൽ കൂടുതലായി ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ ഇത് നീക്കം ചെയ്യാനായി സൗമ്യമായി സ്ക്രബ് ചെയ്യുക.
Also read: കറുത്ത പാടു മാറ്റും, പ്രായം പത്തു കുറയ്ക്കും ഉലുവാ ജെല്‍
റോസ് വാട്ടർ & തൈര് ഫെയ്സ് മാസ്ക്
ആവശ്യമായ ചേരുവകൾ
> തൈര്
> തേൻ
> റോസ് വാട്ടർ
> റോസ് ദളങ്ങൾ ( ഓപ്ഷനൽ )
രീതി
നിങ്ങളുടെ കയ്യിൽ റോസാപ്പൂ ദളങ്ങൾ ഉണ്ടെങ്കിൽ ഒരു പാത്രത്തിൽ ആറോ ഏഴോ റോസ് ദളങ്ങൾ എടുത്ത് നന്നായി ചതയ്ക്കുക. 2 ടേബിൾസ്പൂൺ റോസ് വാട്ടർ ഇതിലേക്ക് ചേർത്ത് രണ്ട് മിനിറ്റ് സൂക്ഷിക്കുക. റോസ് ദളങ്ങളിൽ ഉപയോഗിക്കുന്നതു വഴി ചർമത്തിന് ആരോഗ്യകരമായ വിറ്റാമിനുകളേയും ധാതുക്കളും കൂടുതൽ നൽകാൻ കഴിയും. 1 ടേബിൾ സ്പൂൺ തൈര് ഇതിനോടൊപ്പം ചേർത്ത് ഇളക്കുക. തേനും കൂടി കൂട്ടിക്കലർത്തി ഈ ചേരുവകൾ നന്നായി മിക്സ് ചെയ്തു രണ്ട് മിനിറ്റ് സൂക്ഷിക്കുക. മുഖം നന്നായി കഴുകി തുടച്ച ശേഷം മാസ്ക് ചർമ്മത്തിൽ പുരട്ടി പത്ത് മിനിറ്റെങ്കിലും സൂക്ഷിക്കണം. നിങ്ങളുടെ സുഷിരങ്ങൾ അടയ്ക്കുന്നതിനായി ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മാസ്ക് കഴുകിക്കളയുക.
Also read: മൺസൂൺ സൗന്ദര്യ സംരക്ഷണം, ആർക്കും പിന്തുടരാം യാമിയുടെ ഈ വിദ്യകൾ
ഗ്രീൻ ടീ & തൈര് ഫെയ്സ് മാസ്ക്
ആവശ്യമായ ചേരുവകൾ
> തൈര്
> ഓട്സ്
> ആപ്പിൾ സിഡെർ വിനെഗർ
> തേൻ
> ഗ്രീൻ ടീ
എങ്ങനെ തയ്യാറാക്കാം
1 ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു മിക്സിംഗ് പാത്രത്തിൽ ഒഴിക്കുക. 1 ½ ടേബിൾസ്പൂൺ ഉണക്കിയ ഓട്സ് ഇതിലേക്ക് ചേർത്ത് അതോടൊപ്പം 2 ടേബിൾസ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് സൂക്ഷിക്കുക. ഈ സമയം നന്നായി തിളപ്പിച്ചെടുത്ത ഗ്രീൻ ടീ 3 ടേബിൾസ്പൂൺ ചേർത്ത് ശക്തമായി ഇളക്കുക. വിരലുകൾ ഉപയോഗിച്ച് ഈ പേസ്റ്റ് നിങ്ങളുടെ മുഖം, കഴുത്ത് എന്നി ഭാഗത്തിൽ പുരട്ടുക. മാസ്ക് ഉണങ്ങാനും മികച്ച ഗുണങ്ങൾ ലഭിക്കാനുമായി പതിനഞ്ച് മിനിറ്റ് കാത്തിരിക്കുക. ഇളം ചൂടുള്ള വെള്ളവും മൃദുവായ വാഷ്ക്ലോത്തും ഉപയോഗിച്ച് മാസ്ക് നീക്കം ചെയ്യാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 5 brilliant ways to use curd to get soft supple and glowing skin
Malayalam News from malayalam.samayam.com, TIL Network