കൊച്ചി > സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് (സിഗ്മ) സംഘടിപ്പിച്ച ‘സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ എബിസി ബോയ്സ് വിജയികളായി. ബാംഗ്ലൂരിലെ ജസ്റ്റ് ക്രക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഫൈനലിൽ യുഎസ് പെട്രോളിനെ നാല് റൺസിനാണ് എബിസി ബോയ്സ് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത എബിസി ബോയ്സ് 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങിൽ 12 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രം നേടാനെ യുഎസ് പെട്രോളിന് കഴിഞ്ഞുള്ളു.
എബിസി ബോയ്സിന്റെ നിയാസ് പ്ലേയർ ഓഫ് ദി മാച്ചും പ്ലേയർ ദി ടൂർണമെന്റും മികച്ച ബാറ്ററുമായി. ലണ്ടൻ ബോയ്സിന്റെ മർഷൂഖ് ആണ് മികച്ച ബൗളർ. നിക്കോട്ടിന്റെ സിറാജ് ആണ് എമര്‍ജിങ് പ്ലേയര്‍. വിജയികള്‍ക്ക് ഡോട്ട്സ് കാർഗോ സ്പോൺസർ ചെയ്ത ട്രോഫി അർഷിദും പ്രീമിയർ ഫാബ്രിക് സോഴ്സിങ് സ്പോൺസർ ചെയ്ത സമ്മാന തുക നാല് ലക്ഷം രൂപ ബെന്നിയും സമ്മാനിച്ചു. ഫൈനലിൽ മത്സരിച്ച ടീമുകൾക്കുള്ള മെഡലുകൾ സിഗ്മ പ്രസിഡന്റ് യു ഡി അന്‍വറും സിഗ്മ പ്രീമിയര്‍ ലീഗ് സീസൺ 2 ചെയർമാൻ ഷെജു ടിയും ചേർന്ന് സമ്മാനിച്ചു.
സിഗ്മ പ്രീമിയര്‍ ലീഗ് സീസണ് 2 ജോയിന്റ് സെക്രട്ടറി നെല്‍സണ്‍, സിഗ്മ ജനറല്‍ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറര്‍ ശരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബർ 27ന് ആരംഭിച്ച ടൂര്‍ണമെന്റിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് ടീമുകളാണ് ഏറ്റുമുട്ടിയത്. സിഗ്മയില്‍ അംഗങ്ങളായവര്‍ക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂര്‍ണമെന്റിന്റെ ഭാഗമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..