ഹൈലൈറ്റ്:
- ജീവനക്കാർ നേരിട്ട് പരാതി നൽകുന്നത് വിലക്കിക്കൊണ്ടായിരുന്നു സർക്കുലർ
- നിർദ്ദേശം ലംഘിച്ചാൽ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നത്
- ചീഫ് എഞ്ചിനീയർ വിശദീകരണം നൽകണം
ജീവനക്കാർ നേരിട്ട് പരാതി നൽകുന്നത് വിലക്കാൻ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചെന്നാണ് ചീഫ് എഞ്ചിനീയറുടെ സർക്കുലറിൽ വ്യക്തമാക്കുന്നത്.
അഞ്ച് കോടി വരെ വായ്പ; കാരവാൻ ടൂറിസത്തിന് സർക്കാരിന്റെ പ്രോത്സാഹനം
സർക്കുലറിൽ പറയുന്നത് ഇങ്ങനെ-
“പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് ജീവനക്കാർ നേരിട്ട് നിവേദനങ്ങളും പരാതികളും അപേക്ഷകളും സമർപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ കാര്യാലയത്തിലേക്ക് ജീവനക്കാർ നേരിട്ട് അപേക്ഷകളും മറ്റും സമർപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യം കർശനമായി നിയന്ത്രിക്കണമെന്ന് വകുപ്പ് മന്ത്രിയുടെ കാര്യാലയത്തിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരുടേയും അപേക്ഷകളും നിവേദനങ്ങളും ഉചിതമായ മാർഗത്തിലൂടെ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ഇതിനു വിരുദ്ധമായുള്ള ഏതെങ്കിലും പ്രവർത്തികൾ കർശന അച്ചടക്ക നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് അറിയിച്ചുകൊള്ളുന്നു.” എന്നായിരുന്നു ചീഫ് എഞ്ചിനീയർ മധുമതി കെ ആറിന്റെ സർക്കുലർ.
മുസ്ലീം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം തീക്കൊള്ളി കൊണ്ട് തലചൊറിയൽ: സിപിഎം
ചീഫ് എഞ്ചിനീയറുടെ സർക്കുലറിനെതിരെ മന്ത്രി പുറപ്പെടുവിച്ച കുറിപ്പ് ഇങ്ങനെ-
“ജീവനക്കാർ നേരിട്ട് നിവേദനങ്ങളും പരാതികളും അപേക്ഷകളും നൽകുന്നത് നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ പുറപ്പെടുവിച്ച സർക്കുലർ ഉടൻ റദ്ദാക്കേണ്ടതാണ്. മന്ത്രിയുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം പുറപ്പെടുവിച്ചത് എന്ന തെറ്റായ സൂചന സർക്കുലറിൽ നൽകിയതിനും ഇത്തരമൊരു സർക്കുലർ ഇപ്പോൾ പുറപ്പെടുവിച്ചത് ഏത് നിർദ്ദേശത്തിന്റെ ഭാഗമാണെന്നും ചീഫ് എഞ്ചിനീയർ വിശദീകരണം നൽകേണ്ടതാണ്.” മന്ത്രി പിഎ മുഹമ്മദ് റിയാസ് പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നു.
തലപൊട്ടിയത് ട്രെയിലര്‍ മാത്രം; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എന്തും സംഭവിക്കാം
Web Title : the controversial order stating pwd employees should not complain directly to the minister has been revoked
Malayalam News from Samayam Malayalam, TIL Network