വജൈനല്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്ന പല പ്രവൃത്തികളും നമ്മുടെ ഭാഗത്തു നിന്നു തന്നെ ഉണ്ടാകുന്നു. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ.
വജൈനല്‍ ഭാഗത്തെ രോമം
വജൈനല്‍ ഭാഗത്തെ രോമം നീക്കുന്ന സ്ത്രീകള്‍ പലരുമുണ്ട്. വാക്സിംഗ്, ത്രെഡിംഗ്, ഷേവിംഗ് തുടങ്ങിയ വഴികള്‍ കൂടാതെ എളുപ്പത്തിന് ഹെയര്‍ റിമൂവല്‍ ക്രീമുകള്‍ ഉപയോഗിച്ച് ഈ ഭാഗത്തെ രോമം നീക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് ഏറെ അപകടകമാണ്. കാരണം ഇത്തരം ക്രീമുകളില്‍ പലപ്പോഴും ശരീരത്തിന് ദോഷകമായ രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവിടുത്തെ രോമം പലരും നീക്കുന്നത് ആരോഗ്യത്തിന് വേണ്ടി എന്ന പേരിലാണ്. എന്നാല്‍ വജൈനലയിലലല്ല, ഇതിന്റെ പുറംഭാഗമായ ലേബിയയിലാണ് രോമ വളര്‍ച്ച. ഇതിനാല്‍ തന്നെ ഇത് വജൈനല്‍ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നില്ല. ഈ ഭാഗത്ത് ക്രീമുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ അലര്‍ജി സാധ്യത ഏറെയാണ്. മാത്രമല്ല, ദീര്‍ഘനാള്‍ ഉപയോഗിച്ചാല്‍ പാടുകളും വജൈനല്‍ ഡിസ്ചാര്‍ജ് പ്രശ്നങ്ങളുമെല്ലാം തന്നെ ഉണ്ടാകാം.
ടാല്‍കം പൗഡര്‍
ഈ ഭാഗത്തെ ഈര്‍പ്പവും ദുര്‍ഗന്ധവുമെല്ലാം മാറാന്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കുന്നവരുമുണ്ട്. ഇതും നല്ലതല്ല. ടാല്‍കം പൗഡറില്‍ ചെറിയ തോതില്‍ ആസ്ബെറ്റോസ് പോലുള്ളവയുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാര്‍സിനോജെനിക് വസ്തുവില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന ഒന്നാണ്. ഇത് ഉള്ളിലേയ്ക്കു കടന്നാല്‍ പ്രത്യുല്പാദന അവയവ സംബന്ധമായ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ ഈ ഭാഗത്ത് ടാല്‍കം പൗഡറോ ഇതു പോലെ സുഗന്ധ ദ്രവ്യങ്ങളോ പ്രയോഗിയ്ക്കരുത്.
സാനിറ്ററി നാപ്കിനുകള്‍
ആര്‍ത്തവ ശുചിത്വത്തില്‍ വരുത്തുന്ന തെറ്റുകളാണ് മറ്റൊരു പ്രശ്നം. സാനിറ്ററി നാപ്കിനുകള്‍ ദീര്‍ഘ നേരം മാറ്റാതെയിരിയ്ക്കുന്നത് അണുബാധ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. പാഡിലെ ബിപിഎ, സിന്തറ്റിക് ലൈനിംഗ് എന്നിവ യീസ്റ്റ്, ബാക്ടീരിയല്‍ അണുബാധാ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം പാഡുകളില്‍ ഡിജോക്സിന്‍ പോലുള്ളവ വന്ധ്യത, ജെനൈറ്റല്‍ ക്യാന്‍സര്‍ സാധ്യതകളും വരുത്തുന്നു. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ പാഡു മാററുക. അല്ലെങ്കില്‍ മെന്‍സ്ട്രല്‍ കപ് പോലുള്ള വഴികളിലേയ്ക്കു മാറുക.
വൃത്തിയാക്കേണ്ടത്
ഈ ഭാഗം വൃത്തിയാക്കേണ്ടത് അത്യാവശ്യം. എന്നാല്‍ അമിതമായി വൃത്തിയാക്കുന്നത് നല്ലതല്ല. പ്രത്യേകിച്ചും സോപ്പോ ലോഷനോ ഒന്നും ഉപയോഗിയ്ക്കേണ്ടതില്ല. വെളളം ഉളളിലേയ്ക്ക് ശക്തിയായി ഒഴിച്ചു കഴുകുന്ന ഡൗച്ചിംഗ് വഴികളും പരീക്ഷിയ്ക്കരുത്. സാധാരണ വെള്ളമോ ഇളം ചൂടു വെള്ളമോ ഉപയോഗിച്ചു കഴുകാം. അസ്വസ്ഥതകളെങ്കില്‍ ഇളം ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ചു കഴുകാം. സോപ്പോ ഇതു പോലെ കെമിക്കലുകള്‍ അടങ്ങിയ ലോഷനുകളോ ഉപയോഗിയ്ക്കുമ്പോള്‍ ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകള്‍ നശിക്കുകയാണ് ചെയ്യുന്നത്.
ഇറുകിയ വസ്ത്രങ്ങള്‍
ഇതു പോലെ ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുന്നത് വജൈനല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. ഇത് അടിവസ്ത്രം മാത്രമല്ല, ജീന്‍സ്, ലെഗിന്‍സ് തുടങ്ങിയവ ധരിച്ചാലുമുണ്ടാകും. ഇതിനാല്‍ എല്ലാ ദിവസവും ഇത്തരം വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. കുറഞ്ഞ പക്ഷം കിടക്കുന്ന നേരത്തെങ്കിലും. ഇതു പോലെ തന്നെ അടിവസ്ത്രം നിര്‍ബന്ധമായും ഇറുകിയവയോ ഇതു പോലെ കോട്ടനല്ലാത്തവയോ വേണ്ട. ഇതെല്ലാം വജൈനല്‍ ആരോഗ്യത്തിന് ദോഷം തന്നെയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : things should not do with vagina
Malayalam News from malayalam.samayam.com, TIL Network