ഹൈലൈറ്റ്:
- ഒരു രൂപതയ്ക്ക് മാത്രം ഇളവ് നൽകാൻ കഴിയില്ല
- ഏകീകരണം നടപ്പിലാക്കേണ്ടെന്ന ഉത്തരവ് തിരുത്തണം
- എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ നിർദേശം
ഇടവകകളെ കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കരുതെന്ന് നിർദേശമുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം വ്യക്തമാക്കി. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മേജർ ജോർജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യ തിരുസംഘം കർദ്ദിനാൾ ലിയനാർഡോ സാന്ദ്രി കത്തയച്ചിട്ടുണ്ട്.
Also Read : കുർബാന ഏകീകരണത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം എന്താണ്?
കാനന്‍ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വത്തിക്കാന്‍ വിമര്‍ശിച്ചതായാണ് റിപ്പോർട്ട്. അൾത്താര അഭിമുഖ കുർബാന അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാന്‍ പരാതിയും നൽകിയിരുന്നു.
നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാന രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും.
Also Read : ലീഗ് മതസംഘടനയോ രാഷ്ട്രീയ സംഘടനയോ? രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നവംബര്‍ 28 മുതല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുര്‍ബാനക്രമം നടപ്പിലാക്കിയില്ല. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുതിയ രീതിയില്‍ കുര്‍ബാനയര്‍പ്പിച്ചിരുന്നു.
മലയാളി മറക്കില്ല..വിടവാങ്ങിയത് പ്രളത്തിൽ കേരളത്തിന് കരുത്തായ സൈനികൻ …
Web Title : one diocese cant grant concessions in uniform mass says vatican
Malayalam News from Samayam Malayalam, TIL Network