ഹൈലൈറ്റ്:
- ഐടി ചട്ടം ലംഘിച്ചതിനെത്തുടർന്നാണ് നടപടി
- നടപടി നേരിടുന്ന ആദ്യ യുഎസ് കമ്പനി
- മെയ് 25നാണ് നിയമം പ്രാബല്യത്തിൽ വന്നത്
കൊവിഡ് മുക്തന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്തെ ആദ്യ കേസ്
അതേസമയം ഐടി ചട്ടപ്രകാരം ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചതായി ട്വിറ്റർ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ ഉടൻ കേന്ദ്രത്തെ അറിയിക്കും. ഐടി ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി.
കംപ്ലയൻസ് ഓഫീസറെ നിയമിച്ചതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തിരുന്നു.
ട്വിറ്ററിനെതിരെയുള്ള കേന്ദ്രത്തിന്റെ നടപടി തുടർന്നാൽ ‘നിയമവിരുദ്ധവും’ തീവ്ര വികാരം ഉണർത്തുന്നതുമായ’ ഉള്ളടക്കത്തിന്റെ പേരിൽ ട്വിറ്റർ മാനേജിങ് ഡയറക്ടർ അടക്കമുള്ളവർക്കെതിരെ കേസെടുക്കാം.
Also Read: കൊവിഷീൽഡ്: 84 ദിവസത്തെ ഇടവേള വേണോ? പുനഃപരിശോധിക്കാൻ വിദഗ്ധ സമിതി
ഇന്ത്യയിലെ ഐടി നിയമം സെക്ഷൻ 79 പ്രകാരമുള്ള നിയമ പരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനികൂടിയാണ് ട്വിറ്റർ. ഐടി ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കാത്ത ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, വാട്സാപ്പ് അടക്കമുള്ള കമ്പനികൾ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചിരുന്നു.
ബേപ്പൂര്‍ തുറമുഖം രാജ്യന്തര നിലവാരത്തിലേക്ക്; കച്ചകെട്ടിയിറങ്ങി മന്ത്രിമാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : twitter loses legal shield
Malayalam News from malayalam.samayam.com, TIL Network