ഹൈലൈറ്റ്:
- രാജ്യത്ത് ഗ്രീൻ ഫംഗസ് ബാധ
- ആദ്യ കേസ് ഇൻഡോറിൽ
- വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി
ഭോപ്പാല്‍: രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും. മധ്യപ്രദേശിൽ കൊവിഡ് രോഗമുക്തി നേടിയ ഒരാൾക്കാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഗ്രീൻ ഫംഗസ് ബാധയാണിതെന്നാണ് കരുതുന്നതെന്ന് സീനിയർ ഡോക്ടറെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പുതുതായി റിപ്പോർട്ട് ചെയ്ത ഗ്രീന്‍ ഫംഗസ്, ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.
Also Read : ശക്തമായ കാറ്റ്, വിവാഹവസ്ത്രത്തിനുള്ളിൽ കയറി വധുവിനെ നടക്കാൻ സഹായിച്ച് യുവാവ്: വീഡിയോ വൈറൽ
കൊവിഡ് രോഗമുക്തനായ 34 കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇൻഡോർ സ്വദേശിയായ ഇയാളെ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇയാളെന്നാണ് റിപ്പോർട്ട്. യുവാവിനെ ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സംശയിച്ചിരുന്നെങ്കിലും പരിശോധനയിൽ ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
ബംഗാളിൽ ബിജെപിയ്ക്ക് തിരിച്ചടി; 30ഓളം എൽഎൽഎമാര്‍ തിരിച്ചെത്തുമെന്ന് തൃണമൂൽ കോൺഗ്രസ്
രണ്ട് മാസത്തോളം നീണ്ട് നിന്ന കൊവിഡ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ഇയാൾക്ക് 10-15 ദിവസം ആയപ്പോഴേക്കും പനിയും മൂക്കില്‍ നിന്ന് രക്തവും വന്നതോടെയാണ് ടെസ്റ്റ് നടത്തുന്നത്. യുവാവിനെ ചികിത്സയ്ക്കായി ഇൻഡോറിൽ നിന്നും മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മധുരത്തോടൊപ്പം സ്നേഹവും പകർന്ന് ‘മിഠായി വണ്ടി’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : green fungus case in madhya pradesh possibly the first such reported case in the country
Malayalam News from malayalam.samayam.com, TIL Network