മദ്യശാലകൾ വരെ തുറക്കാനാണ് തീരുമാനം. എന്നാൽ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണിച്ചില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ നിലപാട് ഖേദകരമെന്ന് മുസ്ലിം സംഘടനകൾ.
സുകുമാരൻ നായർ, പാളയം പള്ളി |TOI
ഹൈലൈറ്റ്:
- ആരാധനാലയങ്ങളെ അവഗണിച്ചെന്ന് പരാതി
- വിശ്വാസികളുടെ അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നുവെന്ന് ആരോപണം
- നിയന്ത്രിത തോതിൽ അനുമതി നൽകണം
സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
മറ്റു മേഖലകൾക്ക് ഇളവ് അനുവദിച്ചപ്പോൾ ആരാധനാലയങ്ങളെ അവഗണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എംകെ അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് അബ്ദുള്ളക്കോട മദനി പറഞ്ഞു. ഇകെ സുന്നി വിഭാഗവും പ്രതിഷേധവുമായി രംഗത്തുണ്ട്.
വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും മറ്റ് എപി സുന്നി നേതാക്കളും മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.
സി ലൂസിക്കെതിരെയുള്ള ആരോപണങ്ങൾ അസംബന്ധമെന്ന് ജസ്റ്റിസ് സൽദാന
അതേസമയം രോഗ്യവ്യാപന തോത് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തരംതിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് വിശദമായി നൽകിയിട്ടുണ്ട്. മദ്യശാലകൾ വരെ തുറക്കാനാണ് തീരുമാനം. ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങൾ മുടങ്ങുന്നതും നിയന്ത്രിത തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു.
കുംഭമേളയിലെ ഒരു ലക്ഷം കൊവിഡ് പരിശോധനാ ഫലം വ്യാജം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : nss and muslim organizations reaction over lockdown regulations
Malayalam News from malayalam.samayam.com, TIL Network